ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം ബിജെപി പ്രവര്‍ത്തകരില്‍ പുതിയ ഊര്‍ജം പകര്‍ന്നുവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഭോപാലില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ ‘മേരാ ബൂത്ത്, സബ്സെ മജ്ബൂത്’ കാമ്പയിനിലെ അഭിസംബോധന ലഖ്നൗവില്‍ നിന്നുകൊണ്ടു പങ്കെടുത്ത ശേഷം പ്രതികരിക്കുകയായിരുന്നു അദേഹം.
സ്വാശ്രയവും വികസിതവുമായ ഇന്ത്യയുടെ സ്വപ്നം സാക്ഷാത്കരിക്കാനും ഇന്ത്യന്‍ ജനാധിപത്യത്തെ കൂടുതല്‍ പങ്കാളിത്തമുള്ളതാക്കാനുമുള്ള പ്രസ്ഥാനമാണ് ‘മേരാ ബൂത്ത്, സബ്സെ മജ്ബൂത്’ കാമ്പെയ്നിനായുള്ള ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം, യോഗി ആദിതനാഥ് തന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ കുറിച്ചു.
അതിന്റെ വിജയം ഉറപ്പാക്കാന്‍, അര്‍പ്പണബോധമുള്ളവരും കഠിനാധ്വാനികളുമായ ബിജെപി പ്രവര്‍ത്തകരുമായി സംവദിക്കാനും അവരെ ‘ന്യൂ ഇന്ത്യ’ എന്ന പുതിയ പ്രമേയങ്ങളുമായി ബന്ധിപ്പിക്കാനും പ്രധാനമന്ത്രി ഭോപ്പാലിലേക്ക് പോയി. ‘പ്രധാനമന്ത്രിയുടെ ഈ പ്രസംഗം തൊഴിലാളികള്‍ക്കിടയില്‍ പുതിയ ഊര്‍ജം പകരുകയും അവരുടെ സമീപനത്തെ സമ്പന്നമാക്കുകയും ചെയ്യും. വരൂ, ഏറ്റവും വലിയ ബൂത്ത് വര്‍ക്കര്‍ ചര്‍ച്ചാ പരിപാടിയായ ‘മേരാ ബൂത്ത്, സബ്സെ മജ്ബൂത്’ എന്ന പരിപാടിയില്‍ ചേരൂ, ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശം സ്വീകരിക്കൂ,’ അദ്ദേഹം ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: