തിരുവനന്തപുരം: സംസ്ഥാനത്ത് നന്ദിനിയുടെ പുതിയ ഔട്ട്ലെറ്റുകള് തുറക്കില്ലെന്ന് രേഖാമൂലം അറിയിപ്പ് ലഭിച്ചതായി മന്ത്രി ജെ.ചിഞ്ചുറാണി. കര്‍ണാടകത്തില്‍ നന്ദിനിയുടെ നേതൃത്വത്തില്‍ ബിജെപി ഭരണം പോയി കോണ്‍ഗ്രസ് വന്നതാണ് അനുകൂലമായത്.
സഹകരണ തത്വങ്ങള്‍ അടിസ്ഥാനമാക്കിയാവണം ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാനെന്നും മന്ത്രി പറഞ്ഞു.
കര്‍ണാടക കോഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷന്റെതാണ് നന്ദിനി പാല്. കേരളത്തില്‍ ഇത് വില്പന നടത്തുന്നതിനെതിരെ പ്രതിഷേധം ഉണ്ടായിരുന്നു. കേരളത്തില്‍ പാല് ഉല്പാദനം കുറയുമ്പോള്‍ പാല്‍ക്ഷാമം നേരിടാന്‍ മില്‍മ നന്ദിനിയില്‍നിന്നു വന്‍ തോതില്‍ പാല് വാങ്ങാറുണ്ട്.
കേരളത്തില്‍ നന്ദിനി നേരിട്ടു വില്പന നടത്തുന്നത് മില്‍മയെ ദോഷകരമായി ബാധിക്കുമെന്നാണ് ആക്ഷേപമുയര്‍ന്നത്. സംസ്ഥാനത്തെ ക്ഷീരകര്‍ഷകര്‍ക്കും ദോഷകരമാകുമെന്ന് മില്‍മ അധികൃതര്‍ പറയുന്നു. കൊച്ചി, മഞ്ചേരി, തിരൂര്‍ പന്തളം തുടങ്ങിയ സ്ഥലങ്ങളില്‍ നന്ദിനി ഔട്ലെറ്റ് ഇതിനകം തുറന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: