തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏക വനിത എഞ്ചിനീയറിംഗ് കോളേജായ പൂജപ്പുര എല്‍.ബി.എസ് കോളേജിലെ എല്ലാ പ്രോഗ്രാമുകള്‍ക്കും എന്‍ ബി എ അക്രെഡിറ്റേഷന്‍.
സിവില്‍ എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ്എന്നീ പ്രോഗ്രാമുകള്‍ക്കാണ് എന്‍ ബി എ അക്രെഡിറ്റേഷന്‍ ലഭിച്ചത്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഗുണമേന്മ ഉറപ്പു വരുത്തുവാന്‍ ഉത്തരവാദിത്വമുള്ള കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമാണ് നാഷണല്‍ ബോര്‍ഡ് ഓഫ് അക്രെഡിറ്റേഷന്‍ .
രാജ്യത്തെ സാങ്കേതിക വിദ്യാഭ്യാസ സ്വപ്നങ്ങളുടെ അക്കാഡമിക് മികവും സാങ്കേതിക സൗകര്യങ്ങളും നേരിട്ടു പരിശോധിച്ചിട്ടാണ് അക്രെഡിറ്റേഷന്‍ നല്‍കുന്നത്. എല്ലാ പ്രോഗ്രാമുകള്‍ക്കും അക്രെഡിറ്റേഷന്‍ ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ വനിതാ എഞ്ചിനീയറിംഗ് കോളേജ് ആണ് എല്‍ ബി എസ് .
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പ്ലേസ്‌മെന്റാണ് ലഭിച്ചുവരുന്നതെന്ന് എല്‍.ബി.എസ്. ഡയറക്ടര്‍ ഡോ. എം. അബ്ദുള്‍ റഹ്മാന്‍ പറഞ്ഞു.അക്കാദമികമായി മികച്ച നിലവാരം പുലര്‍ത്തുന്ന സ്ഥാപനത്തില്‍ നൂറുശതമാനം പ്ലേസ്‌മെന്റ് മുന്‍വര്‍ഷങ്ങളില്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.












