Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

അഞ്ചു പേറ്റന്റെുകള്‍, എല്ലാം വനിതകള്‍ക്ക്. : അഭിമാനമായി പൂജപ്പുരയിലെ എല്‍.ബി.എസ്. വനിതാ എഞ്ചിനീയറിംഗ് കോളേജ്

അക്കാദമികമായി മികച്ച നിലവാരം പുലര്‍ത്തുന്ന സ്ഥാപനത്തില്‍ നൂറുശതമാനം പ്ലേസ്‌മെന്റ് മുന്‍വര്‍ഷങ്ങളില്‍ ലഭിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2023, 06:48 pm IST
in Education
ഡോ. രാജ വര്‍മ്മ പമ്പ, ഡോ. ലിസി എബ്രഹാം,ഡോ. ആര്‍ രശ്മി, പ്രൊഫസര്‍ നീതി നാരായണന്‍

ഡോ. രാജ വര്‍മ്മ പമ്പ, ഡോ. ലിസി എബ്രഹാം,ഡോ. ആര്‍ രശ്മി, പ്രൊഫസര്‍ നീതി നാരായണന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏക വനിത എഞ്ചിനീയറിംഗ് കോളേജിന് ഒരു പൊന്‍തൂവല്‍ കൂടി. അഞ്ച് പേറ്റന്റെുകളാണ് പൂജപ്പുരയില്‍ എല്‍.ബി.എസ് വനിതാ എഞ്ചനീയറിംഗ്  കോളേജ് സ്വന്തമാക്കിയിരിക്കുന്നത്.

കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. രാജ വര്‍മ്മ പമ്പ, ഇലക്‌ട്രോണിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍മാരായ ഡോ. ആര്‍ രശ്മി, ഡോ. ലിസി എബ്രഹാം, ഐ.റ്റി.വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ നീതി നാരായണന്‍ എന്നിവരാണ് പേറ്റന്റെുകള്‍ നേടിയിട്ടുള്ളത്. ഡോ. രാജവര്‍മ്മ പമ്പ രണ്ട് പേന്റെറ്റുകള്‍ നേടി. 

നിര്‍മ്മാണ വ്യവസായത്തിലെ മെക്കാനിക്കല്‍ ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കാന്‍ നിര്‍മ്മിതബുദ്ധി അടിസ്ഥാനമാക്കിയുള്ള റോബോട്ടിക്‌സിലാണ് ഡോ. ലിസി എബ്രഹാമിന് പേറ്റന്റ് ലഭിച്ചിരിക്കുന്നത്. നിര്‍മ്മാണ വ്യവസായത്തിലെ ഹൈഡ്രോളിക്ക്രിമ്പിംഗുകളുടെ ഗുണമിലവാരം നിര്‍ണ്ണയിക്കുന്നതിന് ഈ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത റോബോട്ടിക് സംവിധാനം സഹായിക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള പ്രോഗ്രാമിംഗിലൂടെ ഹൈഡ്രോളിക്ക്രിമ്പിംഗുകളുടെ ഗുണനിലവാരം നിര്‍ണ്ണയിക്കാന്‍ റോബോട്ടിക് സിസ്റ്റം ക്രമീകരിച്ചിരിക്കുന്നു.ഈ റോബോട്ടിക്‌സ് സിസ്റ്റത്തില്‍ ടൂള്‍ ടെസ്റ്റര്‍, മൈക്രോ കണ്‍ട്രോളര്‍, ബാറ്ററിയുള്ള ഒന്നോ അതിലധികമോ പവര്‍ യൂണിറ്റ് ബ്ലോക്കുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

ബ്ലോക്ക് ചെയിന് ഉപയോഗിച്ച് ഫലപ്രദമായ മെഡിക്കല്‍ സപ്ലൈമാനേജ്‌മെന്റിനുള്ള രീതിയും യന്ത്രപഠനവും എന്ന വിഷയത്തിലാണ് ഡോ രാജവര്‍മ്മ പമ്പയുടെ പേറ്റന്റ്. ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തില്‍ വരുന്ന ഗുണനിലവാരം കുറഞ്ഞ വ്യാജമരുന്നുകളെ ഈ രീതി തടയുന്നു. ഈ സംവിധാനം ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരുന്നു. ഉല്‍പ്പന്നം എവിടെ, എപ്പോള്‍ നിര്‍മ്മിച്ച് വിതരണം ചെയ്തുവെന്ന് വ്യക്തമായി പ്രസ്താവിക്കുന്നു.

മൈക്രോഡ്രോണ്‍ ഉപയോഗിച്ച് മുഖം തിരിച്ചറിയുന്നതിനുള്ള സംവിധാന രീതിയ്‌ക്കാണ് രാജവര്‍മ്മ പമ്പ രണ്ടാമതായി പേറ്റന്റ് നേടിയത്. മനുഷ്യന്റെ ഇടപെടല്‍ അസാധ്യമായ ഏത് അപകടകരമായ പ്രദേശങ്ങളിലും ഡ്രോണുകള്‍ അയയ്‌ക്കാന്‍ ഈ സംവിധാനം രക്ഷാപ്രവര്‍ത്തനങ്ങളെ സഹായിക്കുന്നു. ഈ സംവിധാനം സെര്‍ച്ച് ആന്റ് റെസ്‌ക്യൂ ടീമിന് കൂടുതല്‍കൃത്യതയും വ്യക്തതയും നല്‍കുന്നു.

യന്ത്രങ്ങള്‍ ഉപയോഗിച്ച് അലോണ പഴങ്ങളുടെയും വിത്തുകളുടെയും സംസ്‌കരണം നടത്തുന്നതിനുള്ള പേറ്റന്റാണ് പ്രൊഫസര്‍ നീതി നാരായണന്‍ സ്വന്തമാക്കിയത്. സാധാരണരീതിയില്‍ കൈകൊണ്ട് നെല്ലിയ്‌ക്കയുടെ കുരു കളയുമ്പോള്‍ അതിന്റെ പള്‍പ്പ് കൂടി നഷ്ടപ്പെട്ടുപോകുന്നു. അതിനൊരു പരിഹാരമായി നിര്‍മ്മിച്ച ഈ യന്ത്രത്തില്‍ നെല്ലിയ്‌ക്ക കഴുകി വൃത്തിയാക്കുന്നതു മുതല്‍ അത് മുറിച്ച് കുരു കളഞ്ഞ് ആവിയില്‍ കടത്തിവിട്ട് ഉണക്കി എടുക്കുന്നതുവരെ ഒറ്റ യന്ത്രത്തില്‍ തന്നെ പ്രോസസ്സ് ചെയ്യുന്ന ഒരു നിര്‍മ്മാണമാണിത്.

നാനോടെക്‌നോളജി അടിസ്ഥാനമാക്കിയുള്ള അന്റി മൈക്രോ ബയല്‍ ബാന്‍ഡേജ് നിര്‍മ്മാണത്തിലാണ് ഡോ. ആര്‍ രശ്മിയുടെ പേറ്റന്റ്. നാനോടെക്‌നോളജി അടിസ്ഥാനമാക്കിയുള്ള മുറിവ് ഡ്രെസ്സിംഗുകള്‍ രോഗശാന്തി പ്രക്രീയ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു പ്രായോഗിക ഓപ്ഷനായി ഉയര്‍ന്നുവന്നിട്ടുണ്ട്. ആന്റി മൈക്രോബിയല്‍ ഡ്രെസ്സിംഗുകളില്‍ ഒരു ആന്റി സെപ്റ്റിക് ഏജന്റ് ഉള്‍പ്പെടുന്നു. ആ മുറിവിലുള്ള സൂക്ഷ്മാണുക്കളുടെ വളര്‍ച്ചയെ കൊല്ലുന്നതിനോ തടയുന്നതിനോ ഉപയോഗിക്കുന്ന ഒരു ബാന്‍ഡേജ് വിതരണം ചെയ്യുന്ന ഉപകരണമാണിത്. ഇതില്‍ ഒരു സംരക്ഷിത കോട്ടിംഗില്‍ പൊതിഞ്ഞ പ്രത്യേക ബാന്‍ഡേജുകള്‍ അടങ്ങിയിരിക്കുന്നു. മെഡിക്കല്‍ മേഖലയില്‍ ഏറെ ഉപകാരപ്രദമാകുന്ന ഒന്നാണ് ഈ കണ്ടുപിടിത്തം.

പേറ്റന്റെുകള്‍ എല്ലാം വനിതകള്‍ തന്നെയെന്നത് ഏറെ സന്തോഷമുള്ളവാക്കുന്നകാര്യമാണെന്ന് എല്‍.ബി.എസ്. ഡയറക്ടര്‍ ഡോ. എം. അബ്ദുള്‍ റഹ്മാന്‍ പറഞ്ഞു.  

ഈയിടെയാണ് എല്‍.ബി.എസ് വനിതാ എഞ്ചനീയറിംഗ് കോളേജിലെ എല്ലാ പ്രോഗ്രാമുകള്‍ക്കും എന്‍ ബി എ അക്രെഡിറ്റേഷന്‍ ലഭിച്ചത്. സിവില്‍ എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ്എന്നീ പ്രോഗ്രാമുകള്‍ക്കാണ് എന്‍ ബി എ അക്രെഡിറ്റേഷന്‍ ലഭിച്ചത്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഗുണമേന്മ ഉറപ്പു വരുത്തുവാന്‍ ഉത്തരവാദിത്വമുള്ള കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമാണ് നാഷണല്‍ ബോര്‍ഡ് ഓഫ് അക്രെഡിറ്റേഷന്‍ . രാജ്യത്തെ സാങ്കേതിക വിദ്യാഭ്യാസ സ്വപ്നങ്ങളുടെ അക്കാഡമിക് മികവും സാങ്കേതിക സൗകര്യങ്ങളും നേരിട്ടു പരിശോധിച്ചിട്ടാണ് അക്രെഡിറ്റേഷന്‍ നല്‍കുന്നത്. 

എല്ലാ പ്രോഗ്രാമുകള്‍ക്കും അക്രെഡിറ്റേഷന്‍ ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ വനിതാ എഞ്ചിനീയറിംഗ് കോളേജ് ആണ് എല്‍ ബി എസ് . ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പ്ലേസ്‌മെന്റാണ് ലഭിച്ചുവരുന്നത്. അക്കാദമികമായി മികച്ച നിലവാരം പുലര്‍ത്തുന്ന സ്ഥാപനത്തില്‍ നൂറുശതമാനം പ്ലേസ്‌മെന്റ് മുന്‍വര്‍ഷങ്ങളില്‍ ലഭിച്ചിട്ടുണ്ട്.

Tags: എല്‍.ബി.എസ് വനിതാ എഞ്ചനീയറിംഗ് കോളേജ്ഡോ. എം. അബ്ദുള്‍ റഹ്മാന്‍ഡോ. രാജ വര്‍മ്മ പമ്പഡോ. ലിസി എബ്രഹാംപ്രൊഫസര്‍ നീതി നാരായണന്‍ഡോ. ആര്‍ രശ്മി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

എല്‍.ബി.എസ് കോളേജിലെ എല്ലാ പ്രോഗ്രാമുകള്‍ക്കും എന്‍ ബി എ അക്രെഡിറ്റേഷന്‍; മുന്‍വര്‍ഷങ്ങളില്‍ നൂറുശതമാനം പ്ലേസ്‌മെന്റ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.