എറണാകുളം : നടന് ടി എസ് രാജു മരിച്ചെന്ന പോസ്റ്റ് ഷെയര്‍ ചെയ്ത സിനിമാ താരം അജു വര്‍ഗീസിന് അമളി പിണഞ്ഞു. ആദരാഞ്ദലി അര്‍പ്പിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട അജു വര്‍ഗീസ് പിന്നീട് അബദ്ധം മനസിലാക്കി ടി എസ് രാജുവിനെ വിളിച്ച് മാപ്പ് പറഞ്ഞു.
ടി.എസ് രാജു മരിച്ചു’ എന്ന സമൂഹ മാധ്യമങ്ങളിലെ പോസ്റ്റ് ഷെയര്‍ ചെയ്തത് വലിയ തെറ്റായിപ്പോയെന്ന് അജു വര്‍ഗീസ് ടി.എസ്.രാജുവിനോട് പറഞ്ഞു.ദി ഷൊ മസ്റ്റ് ഗൊ ഓണ്‍’ എന്ന ടി.എസ്.രാജുവിന്റെ സിനിമാ ഡയലോഗ് മനസില്‍ പതിഞ്ഞിരുന്നതിനാലാണ് നടന് മരിച്ചെന്ന് അറിഞ്ഞപ്പോള്‍ ഉള്ളില്‍ തട്ടി പോസ്റ്റ് ഷെയര്‍ ചെയ്തു പോയതെന്നും അജു വര്‍ഗീസ് പറഞ്ഞു.
എന്നാല്‍ പിണക്കമില്ലെന്നും ക്ഷമ പറയേണ്ടതില്ലെന്നും ടി.എസ് രാജു അജു വര്‍ഗീസിനെ ആശ്വസിപ്പിച്ചു. താന്‍ അന്തരിച്ചിട്ടില്ല, പൂര്‍ണ ആരോഗ്യവാനായി ഇരിക്കുകയാണെന്നുമായിരുന്നു ടി എസ് രാജുവിന്റെ പ്രതികരണം.
നടന് ടി എസ് രാജു മരിച്ചെന്ന് വ്യാജ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ താന്‍ ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് രാജു തന്നെ പിന്നീട് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: