തിരുവനന്തപുരം: മുഖ്യമന്ത്രി വിളിച്ചു മുന്നറിയിപ്പ് കൊടുത്തതിനെ തുടര്‍ന്ന് നക്ഷത്ര ഹോട്ടലില്‍ നിന്ന് മുങ്ങിയ മന്ത്രിയും തോഴിയും ആരാണ് എന്നത് ചര്‍ച്ചയാകുന്നു. ഏത് മുഖ്യമന്ത്രി?, ഏത് മന്ത്രി?, ഏതാണ് ആ തോഴി? എന്ന ചോദ്യങ്ങളാണ് ഉയരുന്നത്. ദേശാഭിമാനി മുന്‍ പത്രാധിപസമിതി അംഗം ജി ശക്തിധരനാണ് കൂടെ കിടത്തിയിരുന്നവരെയും കൊണ്ട് ഓടേണ്ടിവന്ന മന്ത്രിയെക്കുറിച്ച് ഫേസ് ബുക്കില്‍ കുറിച്ചത്. ഓടിയ നായിക ഇന്ന് പാര്‍ട്ടിയില്‍ ഇല്ലന്നും സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുണ്ടായിരുന്ന ശക്തിധരന് ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.
‘വിദ്യാഭ്യാസ’വും ‘സംസ്ക്കാര’വും ഉള്ള മന്ത്രിയും ‘വിശ്വാസി’ യായ വിദ്യാര്‍ത്ഥി നേതാവുമായിരുന്നു കഥാപാത്രങ്ങള്‍ എന്ന പ്രചാരണം വ്യാപകമാണ്. സംഘടനയുടെ ഗ്ലാമര്‍ മുഖനായിരുന്ന നേതാവ് പിന്നീട് രാഷ്ട്രീയം ഉപേക്ഷിച്ച് നാടുവിട്ടു. മന്ത്രി പിന്നീട് തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ അദ്ദേഹത്തിനെതിരെ പ്രചാരണവും നടത്തി.
കേന്ദ്ര ഇന്റലിജന്‍സ് ബ്യുറോയുടെ പ്രതിദിന റിപ്പോര്‍ട്ടില്‍ ഇക്കാര്യം അച്ചടിച്ചുവെച്ചിട്ടുണ്ടെന്നും അര്‍ധരാത്രി സൂര്യനുദിച്ചാല്‍ കൂടെ കിടത്തിയിരുന്നവരെയും കൊണ്ട് ഓടേണ്ടിവരിക മന്ത്രിമാര്‍ ആയിരിക്കുമെന്നും ശക്തിധരന് ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്. തനിക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ക്കുള്ള മറുപടി എന്ന നിലക്ക് ഇട്ട പോസ്റ്റില്‍, ആക്രമണം തുര്‍ന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന മുന്നറിയിപ്പും ശക്തിധരന് നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: