മഴ തോര്‍ന്നാലും മരം പെയ്യുന്നതുപോലെയാണ് ചില മാധ്യമങ്ങള്‍ അധികാരിമോഹികളായ പ്രതിപക്ഷപാര്‍ട്ടികള്‍ക്കുവേണ്ടി വിടുപണി ചെയ്തുകൊണ്ടിരിക്കുന്നത്. ഒന്‍പതുവര്‍ഷമായി രാജ്യം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബദല്‍കൊണ്ടുവരാനെന്ന പേരില്‍ ബീഹാറിലെ പാട്‌നയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തെ ഈ മാധ്യമങ്ങള്‍ ഇപ്പോഴും പുകഴ്‌ത്തിക്കൊണ്ടിരിക്കുകയാണ്. നരേന്ദ്ര മോദിയെ സ്ഥാനഭ്രഷ്ടനാക്കാന്‍ രാജ്യത്തെ ജനങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞെന്നും, സമയത്തിന്റെ പ്രശ്‌നം മാത്രമാണ് അവശേഷിക്കുന്നതെന്നുമുള്ള മട്ടിലാണ് ആവേശംകൊള്ളുന്നത്. പണ്ടാട്‌നയിലെ യോഗം വന്‍ വിജയമായിരുന്നെന്നും, ഇതിലും മഹത്തരമായിരിക്കും സിംലയില്‍ നടക്കാനിരിക്കുന്ന യോഗമെന്നുമൊക്കെ പ്രതിപക്ഷപാര്‍ട്ടികളുടെ നേതാക്കള്‍ നടത്തുന്ന അവകാശവാദങ്ങള്‍ അതേപടി ഏറ്റുപിടിച്ച് വാര്‍ത്തകള്‍ മെനഞ്ഞെടുത്തുകൊണ്ടിരിക്കുകയാണ് ബിജെപി-മോദി വിരുദ്ധ മാധ്യമങ്ങള്‍. ബിജെപിക്ക് ഒരു സീറ്റുപോലുമില്ലാത്ത കേരളത്തിലും ചില മാധ്യമങ്ങള്‍ ഇങ്ങനെ ചെയ്യുന്നതില്‍നിന്നുതന്നെ പ്രതിപക്ഷത്തിന്റെ അങ്കലാപ്പ് വ്യക്തമാവുന്നുണ്ട്. കഴിഞ്ഞ രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകളുടെ ദയനീയമായ പരാജയത്തിന്റെ ഓര്‍മകള്‍ വേട്ടയാടുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാന്‍ പോകുന്ന ജനവിധിയുടെ ഭയത്തെ മറികടക്കാന്‍ ഇപ്പോഴെ പരിശീലിക്കുകയാണ്. തങ്ങള്‍ വിജയിക്കാന്‍ പോവുകയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ സ്വയം വിശ്വസിക്കാന്‍ ശ്രമിക്കുന്നു.
ബീഹാറിലെ ഭരണത്തിന്റെ ബലത്തില്‍ മുഖ്യമന്ത്രി നണ്ടിതീഷ് കുമാര്‍ വിളിച്ചുചേര്‍ത്ത പാട്‌നയിലെ യോഗം പ്രഹസനമായി കലാശിക്കുകയായിരുന്നു. പ്രതിപക്ഷം എന്ന ബാനറിലാണ് യോഗം സംഘടിപ്പിച്ചതെങ്കിലും പതിനാറ് പണ്ടാര്‍ട്ടികള്‍ മാത്രമാണ് പങ്കെടുത്തത്. ഇവര്‍ക്കിടയിലെ അനൈക്യം യോഗത്തില്‍ തന്നെ പ്രകടമായി. ദല്‍ഹി സര്‍ക്കാരിനെതിരെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള ഓര്‍ഡിനന്‍സില്‍ കോണ്‍ഗ്രസ്സിന്റെ നിലപാടിനെ എഎപി നേതാവ് അരവിന്ദ് കേജ്‌രിവാള്‍ രൂക്ഷമായി വിമര്‍ശിക്കുകയും, ഇക്കാര്യത്തില്‍ തീരുമാനമില്ലാതെ ഇനിയൊരു യോഗത്തിനില്ലെന്ന് തുറന്നടിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിനെ ഒരുമിച്ച് നേരിടുമെന്നും, ബിജെപണ്ടി യെ തോല്‍പ്പിക്കുമെന്നുമൊക്കെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും നിതീഷ്‌കുമാറും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞെങ്കിലും ഇപ്പോഴത്തെ അവസ്ഥയില്‍ അത് എങ്ങനെ സാധ്യമാകുമെന്ന ചോദ്യത്തിന് ഇരുവര്‍ക്കും മറുപടി ഉണ്ടായില്ല. യോഗത്തില്‍ കാര്യമായ തീരുമാനങ്ങളിലൊന്നും എത്തിച്ചേരാന്‍ കഴിയാത്തതിനാല്‍ വാര്‍ത്താ സമ്മേളനത്തിന് നണ്ടില്‍ക്കാതെ തമിഴ്‌നണ്ടാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ദല്‍ഹി മുഖ്യമന്ത്രി കേജ്‌രിവാളും നേരത്തെ സ്ഥലംവിട്ടു. അസുഖകരമായ ചോദ്യങ്ങള്‍ നേരിടേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാനായിരുന്നു ഇത്. യോഗം വിളിച്ചുകൂട്ടാന്‍ നേതാക്കള്‍ കാണിച്ച ആവേശം അത് കഴിഞ്ഞതോടെ കെട്ടടങ്ങുകയായിരുന്നു. ഒരു മേശയ്‌ക്ക് ചുറ്റുമിരുന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോലും കഴിയാത്തവര്‍ക്ക് എങ്ങനെയാണ് തെരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി മത്സരിക്കാനാവുക? പരസ്പരം വിഴുങ്ങാന്‍ നോക്കുന്നവര്‍ ഇങ്ങനെ ചിന്തിക്കുന്നതു തന്നെ ഫലിതമാണ്. ജനങ്ങളെ കബളിപ്പിക്കാനണ്ടുള്ള തരംതാണ തന്ത്രങ്ങളാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പയറ്റുന്നത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനി പരിഹസിച്ചതുപോലെ അധികാരമോഹികളായ കുറുനരികളാണ് പാട്‌നയില്‍ ഒത്തുചേര്‍ന്നത്.
പ്രതിപക്ഷത്തെ പ്രമുഖ പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുക്കാതിരുന്നത് ഐക്യത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടി. മായാവതിയുടെ ബിഎസ്പി, ബിജു ജനതാദളിന്റെ ബിജെഡി, ചന്ദ്രശേഖര റാവുവിന്റെ ബിആര്‍എസ്, ജഗ്‌മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ്, ചന്ദ്രബാബു നണ്ടായിഡുവിന്റെ ടിഡിപി, ദേവഗൗഡയുടെ ജെഡിഎസ് തുടങ്ങിയവ ഇതില്‍പ്പെടുന്നു. ബിജെഡിയും ബിഎസ്പിയും വൈഎസ്ആര്‍ കോണ്‍ഗ്രസും സംസ്ഥാനങ്ങള്‍ ഭരിക്കുന്നവരാണ്. പ്രതിപക്ഷ ഐക്യത്തിന്റെ വക്താക്കളായ ഈ കക്ഷികള്‍ പാട്‌ന യോഗത്തില്‍നിന്ന് വിട്ടുനിന്നത് വലിയ തിരിച്ചടിയായി. എന്നുമാത്രമല്ല, ശത്രുപാളയത്തിലായിരുന്ന ജെഡിഎസും ബിഎസ്പിയും ടിഡിപിയും ബിആര്‍എസുമൊക്കെ വീണ്ടും ബിജെപി മുന്നണിയോടും നരേന്ദ്ര മോദിയോടും ആഭിമുഖ്യം കാണിക്കാനും തുടങ്ങിയിരിക്കുന്നു. ഇത് മഹാസഖ്യത്തിന്റെ വക്താക്കള്‍ പ്രതീക്ഷിച്ചതല്ല. യഥാര്‍ത്ഥത്തില്‍ മോദി വിരോധത്തില്‍നിന്നും അധികാരമോഹത്തില്‍നിന്നും ഉടലെടുക്കുന്ന ഒരു സഖ്യത്തിനും വിശ്വാസ്യതയില്ല. ബിജെപണ്ടിക്കെതിരെ പൊതു സ്ഥാനാര്‍ത്ഥി എന്നത് കേള്‍ക്കാന്‍ ഇമ്പമുണ്ടെങ്കിലും പ്രായോഗികമല്ലെന്ന് എല്ലാവര്‍ക്കും അറിയാം. ലോകത്ത് ഏറ്റവും വലിയ പാര്‍ട്ടിയായ ബിജെ പണ്ടിയെ നേരിടാന്‍ പ്രതിപക്ഷത്തെ ഒരു സഖ്യത്തിനണ്ടും ഇന്ന് സാധ്യമല്ല. വിപുലമായ ജനകീയാടിത്തറയുടെയും സല്‍ഭരണത്തിന്റെയും പ്രധാനമന്ത്രി മോദിയുടെ തിളങ്ങുന്ന പ്രതിച്ഛായയുടെയും സര്‍വോപരി ദേശാഭിമാനത്തിന്റെയും പിന്‍ബലത്തില്‍ അധികാരത്തിലേറുന്ന ബിജെപിയെ നേരിടാന്‍ അധികാരമോഹികളും സ്വാര്‍ത്ഥമതികളും അഴിമതിക്കാരുമായ നേതാക്കള്‍ക്ക് കഴിയില്ല. അവര്‍ ജനങ്ങളാല്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: