ന്യൂദല്‍ഹി: “രാഹുല്‍ ഗാന്ധി ഒരു വിദ്യാര്‍ത്ഥി എന്ന നിലയ്ക്ക് കോഴ്സുവര്ക്കുകള് ചെയ്യുമായിരുന്നു. അതുപോലെ ഒരു കുട്ടിയെപ്പോലെ അധ്യാപകരെ ഇംപ്രസ് ചെയ്യുന്നതില്‍ അങ്ങേയറ്റം ശ്രദ്ധാലുവായിരുന്നു. അതേ സമയം ഉള്ളില്‍ രാഹുലിന് ഏതെങ്കിലും വിഷയത്തില്‍ പ്രാവീണ്യം നേടാനുള്ള അഭിനിവേശമോ അതല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തോട് വാസനയോ ഇല്ല”. – ബരാക് ഒബാമ എഴുതിയ ആത്മകഥയിലാണ് രാഹുല്‍ ഗാന്ധിയെക്കുറിച്ച് ഇക്കാര്യം പറഞ്ഞത്.
ദ പ്രൊമിസ്ഡ് ലാന്‍ഡ് (വാഗ്ദത്ത ഭൂമി) എന്ന ആത്മകഥയിലാണ് ഒബാമയുടെ ഈ പരാമര്‍ശം. രാഹുലിനെപ്പറ്റി ആലോചിക്കുമ്പോള്‍ ആശങ്കയുളവാക്കുന്ന രാഹുലിന്റെ ഒരു സ്വഭാവവിശേഷം എന്ന പേരിലാണ് ബരാക് ഒബാമ ഇക്കാര്യം വെളിവാക്കുന്നത്.
സോണിയാഗാന്ധിയുടെ സൗന്ദര്യത്തെക്കുറിച്ചും ഒബാമ ഈ പുസ്തകത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ഇതേ ബരാക് ഒബാമയാണ് ഇന്ത്യയില്‍ ന്യൂനപക്ഷ സമുദായങ്ങളുടെ സ്ഥിതി ശോഭനീയമല്ലെന്ന് കഴിഞ്ഞ ദിവസം മോദി അമേരിക്കാസന്ദര്ശനം നടത്തിക്കൊണ്ടിരിക്കെ അഭിപ്രായപ്പെട്ടത്. ഇപ്പോള്‍ മോദിയെ വിര്ശിച്ചതിന്റെ പേരില്‍ ബരാക് ഒബാമയെ പൊക്കിപ്പിടിക്കുന്ന കോണ്‍ഗ്രസ് രാഹുല്‍ഗാന്ധിയെപ്പറ്റി അദ്ദേഹം പറഞ്ഞ വാക്കുകളോട് എന്ത് പ്രതികരണമാണ് നല്‍കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: