ആലപ്പുഴ: നാപ്ടോള്‍ കമ്പനിയുടെ പേരില്‍ തട്ടിപ്പ് നടത്തിയ കര്‍ണാടക സ്വദേശികള്‍ പിടിയില്‍ കല്ലു ഗുണ്ടി സ്വദേശികളായ ജഗദീഷ് (40), ദേവി പ്രസാദ്( 35) എന്നിവരെ ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. നാപ്ടോള്‍ കമ്പനിയുടെ പേരില്‍ സ്ക്രാച്ച് ആന്‍ഡ് വിന് എന്നപേരില്‍ 1,35,000 രൂപ പള്ളിപ്പാട് നീണ്ടൂര്‍ ഈശ്യരന്‍ പറമ്പില്‍ വീട്ടില്‍ ഗോപാലകൃഷ്ണപിള്ള(74)യില്‍ നിന്നും ഇവര്‍ തട്ടിയെടുക്കുകയായിരുന്നു. പരാതിക്കാരന് നാപ്ടോള്‍ കമ്പനിയില്‍ നിന്നും ഓണ്‍ലൈന്‍ ആയി സാധനങ്ങള്‍ വാങ്ങുന്ന ആളായിരുന്നു.
കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒന്‍പതിന് പകല്‍ പരാതികരന്റെ ഫോണിലേക്ക് കാള്‍ വരുകയും നാപ്ടോള്‍ കമ്പനിയുടെ പിആര്‍ഒ ആണെന്ന് പരിചയപ്പെടുത്തി. കമ്പനി സ്ക്രാച്ച് ആന്‍ഡ് വിന് വഴി നിങ്ങള്‍ക്ക് 13,50,000 അടിച്ചിട്ടുണ്ടെന്നും, ഇതുകിട്ടണമെങ്കില് ആധാര്‍ നമ്പറും അക്കൗണ്ട് ഡീറ്റൈല്‍സും കൂടാതെ സമ്മാനത്തുകയുടെ ടാക്സ് അടക്കണമെന്നും പറഞ്ഞു. ഇതോടെ പരാതിക്കാരന് അക്കൗണ്ട് നമ്പറും ആധാര്‍ കാര്‍ഡിന്റെ ഫോട്ടോയും വാട്സാപ്പിലേക്കു അയച്ചുകൊടുത്തു. പിന്നീട് ഇവര്‍ പറഞ്ഞ അക്കൗണ്ട് നമ്പറിലേക്ക് ആവശ്യപ്പെട്ട പണവും അയച്ചു നല്കി. വീണ്ടും വീണ്ടും പണം ചോദിച്ചപ്പോള്‍ സംശയം തോന്നുകയും ഹരിപ്പാട് സ്റ്റേഷനില്‍ പരാതി നല്‍കുകായിരുന്നു.
കായംകുളം ഡിവൈഎസ്പി അജയനാഥ്, ഹരിപ്പാട് ഐഎസ്എച്ച്ഒ ശ്യം കുമാര്‍ വി. എസ്. എന്നിവരുടെ നേതൃത്വത്തില്‍ പ്രതേക ടീം രൂപീകരിച്ചാണ് പ്രതികളെ കുടുക്കിയത്. എസ്ഐ ഷൈജ, എഎസ്ഐമാരായ ശ്രീകുമാര്‍, പ്രദീപ്, സീനിയര്‍ സിപിഒ അരുണ്‍, സിപിഒ നിഷാദ് എന്നിവരടങ്ങുന്ന സംഘമാണു പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: