പുന്നപ്ര: അങ്കണവാടി നിയമനങ്ങളില്‍ സ്വജനപക്ഷപാതം കാണിക്കുന്നുവെന്ന് ആരോപിച്ച് ഇന്റര്‍വ്യൂ നടന്ന പുന്നപ്ര വടക്ക് ഗ്രാമ പഞ്ചായത്ത് ഓഫീസ് ഹാളിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച് നടത്തി. അങ്കണവാടി വര്‍ക്കര്‍ – ഹെല്‍പ്പര്‍ തസ്തികകളില്‍ സിപിഎം. അനുകൂലികളെ നിയമിക്കുന്നതില്‍ പ്രതിഷേധിച്ച് നടന്ന പ്രതിഷേധ സമരം ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീ അരുണ്‍ അനിരുദ്ധന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റിയുടെ അംഗീകാരം പോലും ഇല്ലാതെ ബോര്‍ഡ് കമ്മറ്റിയെ തീരുമാനിക്കുകയും, നിയമനം പാര്‍ട്ടി അനുഭാവികള്‍ക്ക് മാത്രം നല്കുന്ന പഞ്ചായത്തിന്റെയും ബോര്‍ഡ് കമ്മറ്റിയുടേയും നയങ്ങള്‍ക്കെതിരേ ശക്തമായ സമരം വരും നാളുകളില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി മുല്ലയ്ക്കല് മണ്ഡലം പ്രസിഡന്റ് ആര്.കണ്ണന്, ജനറല്‍ സെക്രട്ടറി എസ്.സുമേഷ്, മണ്ഡലം ട്രഷറര്‍ ഡാനി രാജ്, ഏരിയ പ്രസിഡന്റുമാരായ എസ്. അജയകുമാര്‍, പി.വിനോദ്, യുവമോര്‍ച്ച ഐടി സെല്‍ ആലപ്പുഴ ജില്ലാ കണ്‍വീനര്‍ അനന്തു ആര്.കൃഷ്ണ, പുന്നപ്ര വടക്ക് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ രജിത് രാമചന്ദ്രന്, ഐടി സെല്‍ മണ്ഡലം കണ്‍വീനര്‍ വസന്തഗിരി,ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് ജോര്‍ജ്ജ്, ബി.വിനോദ് കുമാര്‍ എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്കി. സമരക്കാരെ പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്ത നീക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: