Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചരിത്രത്തില്‍ ഫാസിസം പ്രയോഗിച്ചത് കോണ്‍ഗ്രസ്; കുറ്റം മോദിയ്‌ക്കും; 356ാം വകുപ്പ്, 1975ലെ അടിയന്തിരാവസ്ഥ..എല്ലാം കോണ്‍ഗ്രസിന്റെ സൃഷ്ടികള്‍

കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുകയാണെന്ന് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ആരോപിക്കുമ്പോള്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 356 നടപ്പാക്കിയ കോണ്‍ഗ്രസാണ് സ്വേച്ഛാധിപതികള്‍ എന്ന് തിരിച്ചടിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2023, 08:25 pm IST
in India

ന്യൂദല്‍ഹി: കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുകയാണെന്ന് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ആരോപിക്കുമ്പോള്‍  ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 356 നടപ്പാക്കിയ കോണ്‍ഗ്രസാണ് സ്വേച്ഛാധിപതികള്‍ എന്ന് തിരിച്ചടിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.  

എന്താണ് ആര്‍ട്ടിക്കിള്‍ 356

സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഭരണം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമുണ്ടായാല്‍ ഭരണഘടനയുടെ വ്യവസ്ഥകള്‍ക്കനുസൃതമായി സംസ്ഥാനത്തിന്റെ ഭരണം കേന്ദ്ര സര്‍ക്കാരിന് കൈമാറാന്‍ രാഷ്‌ട്രപതിക്ക് സാധിക്കുന്ന വകുപ്പാണ് ആര്‍ട്ടിക്കിള്‍ 356. ഭരണഘടനാ സംവിധാനത്തില്‍ തകരാറുണ്ടെന്ന് സ്വമേധയാ ബോധ്യപ്പെടുന്ന അവസരത്തിലോ, സംസ്ഥാനത്തെ ഗവര്‍ണറുടെ റിപ്പോര്‍ട്ടിന്മേലോ രാഷ്‌ട്രപതിക്ക് എപ്പോള്‍ വേണമെങ്കിലും സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിടാം. ആര്‍ട്ടിക്കിള്‍ 356 പ്രകാരം ഒരു സംസ്ഥാനത്ത് രാഷ്‌ട്രപതിഭരണം ആറ് മാസത്തേക്ക് ഏര്‍പ്പെടുത്താനാവും. ഓരോ ആറ് മാസം കൂടുമ്പോഴും പാര്‍ലമെന്‍റിന്റെ അംഗീകാരത്തോടെ ഈ കാലാവധിയില്‍ മാറ്റം വരുത്താനാവും. ഇത്തരത്തില്‍ പാര്‍ലമെന്‍റിന്റെ അംഗീകാരത്തോടെ മൂന്ന് വര്‍ഷം വരെ സംസ്ഥാനത്ത് രാഷ്‌ട്രപതിഭരണം ഏര്‍പ്പെടുത്താനാവും.

ഫാസിസത്തിന്റെ തല്‍സ്വരൂപമായ അനുച്ഛേദം 356 ദുരുപയോഗം ചെയ്തത് കോണ്‍ഗ്രസാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ 356-ാം വകുപ്പ് 90 തവണ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരെ ഉപയോഗിച്ചു. ഇന്ദിരാ ഗാന്ധി എന്ന മുന്‍ പ്രധാനമന്ത്രി മാത്രം 50 തവണയാണ്  ഈ വകുപ്പ് പ്രയോഗിച്ച് തനിക്കിഷ്ടമില്ലാത്ത വിവിധ സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിട്ടത്. കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരായ ഇഎംഎസ് സര്‍ക്കാരിനെ പിരിച്ചുവിട്ടത് 356ാം വകുപ്പുപയോഗിച്ച് കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരാണ്.  

അടിയന്തിരാവസ്ഥക്കാലം

1975 ജൂൺ 25നാണ് അടിയന്തിരാവസ്ഥ നിലവിൽ വന്നത്. ഇതും കോണ്‍ഗ്രസ് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി തന്നെയാണ് പ്രഖ്യാപിച്ചത്. രാജ്യം എന്നുവരെ കണ്ടതിൽ വെച്ചേറ്റവും വലിയ ഭരണകൂട അടിച്ചമർത്തലാണ് പിന്നീടുള്ള രണ്ടുവർഷക്കാലയളവിൽ നാം കണ്ടത്. കവികളെ, രാഷ്‌ട്രീയക്കാരെ, കോണ്‍ഗ്രസ് സര്‍ക്കാരിന് വിരുദ്ധമായ അഭിപ്രായം പറയുന്നവരെ എല്ലാം ഇന്ദിരാ സര്‍ക്കാര്‍ അടിച്ചമര്‍ത്തി.  

356ാം വകുപ്പ് രാഷ്‌ട്രീയാധികാരമായി കൂടുതലും ഉപയോഗിച്ചത് കോണ്‍ഗ്രസ്

1959 വരെയുള്ള കാലഘട്ടത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍ക്കാര്‍ ആറ് തവണയാണ് ആര്‍ട്ടിക്കിള്‍ 356 ഉപയോഗിച്ചിട്ടുള്ളത്. 1959ല്‍ തിരഞ്ഞെടുക്കപ്പെട്ട ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചുവിടാനുപയോഗിച്ചതും ഇതേ ആര്‍ട്ടിക്കിള്‍ ആണ്. 1960ല്‍ 11 തവണയാണ് ആര്‍ട്ടിക്കിള്‍ 356 ഉപയോഗിച്ചത്. 1966ല്‍ ഇന്ദിരാഗാന്ധി അധികാരത്തില്‍ വന്നതോടെ 1967നും 1969നും ഇടയില്‍ ഏഴ് തവണയാണ് ആര്‍ട്ടിക്കിള്‍ 356 പ്രയോഗിച്ച് വിവിധ സംസ്ഥാനസര്‍ക്കാരുകളെ പിരിച്ചുവിട്ടു. 1970നും 1974നും ഇടയില്‍ 19 തവണ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ആര്‍ട്ടിക്കിള്‍ 356 പ്രയോഗിച്ചു.  

അടിയന്തിരാവസ്ഥയ്‌ക്ക് ശേഷം അധികാരത്തില്‍ വന്ന ജനതാ പാര്‍ട്ടി സര്‍ക്കാര്‍ 9 കോണ്‍ഗ്രസ് സര്‍ക്കാരുകളെ പിരിച്ചുവിടാനും ഇതേ ആര്‍ട്ടിക്കിള്‍ ഉപയോഗിച്ചു. 1980കളില്‍ ഇന്ദിരാഗാന്ധി അധികാരത്തില്‍ വന്നതോടെ 9 സംസ്ഥാനങ്ങളില്‍ രാഷ്‌ട്രപതിഭരണം ഏര്‍പ്പെടുത്തി. 1992-1993ല്‍ യുപിയിലെ കല്യാണ സിംഗിന്റെ സര്‍ക്കാരിനെ പിരിച്ചുവിട്ടു. ബാബറി മസ്ജിദ് തകര്‍ത്തതിന്റെ പേരില്‍ മൂന്ന് ബിജെപി സംസ്ഥാന സര്‍ക്കാരുകളെ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പ്രധാനമന്ത്രിയായ നരസിംഹറാവു പിരിച്ചുവിട്ടു.

Tags: modiനരേന്ദ്രമോദിഇന്ദിരാഗാന്ധിഎമര്‍ജന്‍സിഅടിയന്തിരാവസ്ഥ356ാം വകുപ്പ്,
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൊൽക്കത്തയിൽ മെഗാ റോഡ്ഷോ നടത്തി പ്രധാനമന്ത്രി മോദി ; ‘ജയ് ശ്രീറാം’ വിളികളോടെ വരവേറ്റ് ജനക്കൂട്ടം

News

ബംഗാളിൽ 110 സീറ്റുനേടിക്കഴിഞ്ഞു, ബിജെപി സർക്കാർ വരും; മമതയുടെ ഭരണത്തിൽ മുസ്ലിം സ്ത്രീകൾപോലും ബലാൽകാരത്തിനിരയാകുന്നു: സുവേന്ദു അധികാരി

India

സെൻസസ് വെറുമൊരു സർക്കാർ കടമയല്ല, അത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ് , ഭഗവാൻ ബുദ്ധന്റെ ആദർശം പിന്തുടരണമെന്നും മൻകി ബാത്തിൽ പ്രധാനമന്ത്രി

World

‘ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ല’ : ട്രംപ് പരിപാടിയിലെ വെടിവയ്‌പ്പിനെക്കുറിച്ച് പ്രധാനമന്ത്രി മോദി

India

ഇറാന്‍ യുദ്ധം കത്തിനില്‍ക്കെ തിരക്കിട്ട് ദക്ഷിണകൊറിയന്‍ പ്രസിഡന്‍റ് മോദിയെ കാണാന്‍ വന്നതെന്തിന്?

പുതിയ വാര്‍ത്തകള്‍

വൈദ്യുതി പ്രതിസന്ധി രൂക്ഷം, പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പിലായില്ല

നാദാപുരത്ത് ആര്‍എംപി പ്രവര്‍ത്തകന്റെ വീട്ടിലെ കിണറ്റില്‍ ശുചിമുറി മാലിന്യം തള്ളി

ബംഗാൾ: യുപിയിൽനിന്ന് തെരഞ്ഞെടുപ്പുനിരീക്ഷകനായി അജയ് പാൽ ശർമ്മ ഐപിഎസ്സിനെ തെരഞ്ഞെടുപ്പുകമ്മീഷൻ നിയോഗിച്ചു; എൻകൗണ്ടർ സ്‌പെഷലിസ്റ്റാണ് അജയ്

ചക്ക വീണ് മൂര്‍ഖന്‍ പാമ്പ് ചത്തു, സംസ്ഥാനത്ത് നിരവധി പേര്‍ക്ക് പാമ്പ് കടിയേറ്റു

തിമിംഗലങ്ങളെപ്പോലെ മനുഷ്യനും 200 വര്‍ഷം വരെ ജീവിക്കാനാകുമെന്ന് പഠനം, അത് വേണമോയെന്ന് സമൂഹമാധ്യമങ്ങള്‍

ജസ്റ്റിസ് അമാനുള്ള (ഇടത്ത്) മുസ്ലീം സ്ത്രീകള്‍ പ്രാര്‍ത്ഥനയില്‍ (വലത്ത്)

കുട്ടികളെ നോക്കേണ്ടതുകൊണ്ടാണ് സ്ത്രീകള്‍ വീട്ടില്‍ നിസ്കരിക്കണമെന്ന് പറയുന്നത് എന്ന ജഡ്ജി അമാനുള്ളയുടെ നിരീക്ഷണത്തിനെതിരെ വിമര്‍ശനം

തിരുവനന്തപുരത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്നു 15കാരന് പാമ്പ് കടിയേറ്റു

നിതിന്‍ രാജിന്റെ മരണം: രണ്ടാം പ്രതി ഡോ സംഗീത നമ്പ്യാരെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു

ലീഗിൽ ചേർന്നതോടെ നഷ്ടമായത് 15 ഓളം സംഗീത പരിപാടികൾ : ഞാൻ ലീഗിൽ ചേർന്ന ശേഷം 7 ഹിന്ദു കുടുംബങ്ങൾ കൂടി ലീഗിൽ ചേർന്നു

തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ തെരുവുനായ ആക്രമണത്തില്‍ കുട്ടികള്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.