Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വൈദ്യുതി ബോര്‍ഡ്-റഗുലേറ്ററി കമ്മിഷന്‍ തര്‍ക്കം; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് ഇരുട്ടടി

അമിത നിരക്ക് വര്‍ധനവും ഇതിനൊപ്പമുള്ള ഇന്ധന നികുതിയും തെറ്റായ ബില്ലിങ് രീതിയും സംസ്ഥാനത്ത് സജീവ ചര്‍ച്ചയാകുമ്പോഴും ഉപഭോക്താക്കള്‍ക്ക് കെഎസ്ഇബി കാത്തുവച്ചിരിക്കുന്നത് വലിയ സാമ്പത്തിക ബാധ്യത.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Jun 26, 2023, 05:00 am IST
in Kerala

തൊടുപുഴ: അമിത നിരക്ക് വര്‍ധനവും ഇതിനൊപ്പമുള്ള ഇന്ധന നികുതിയും തെറ്റായ ബില്ലിങ് രീതിയും സംസ്ഥാനത്ത് സജീവ ചര്‍ച്ചയാകുമ്പോഴും ഉപഭോക്താക്കള്‍ക്ക് കെഎസ്ഇബി കാത്തുവച്ചിരിക്കുന്നത് വലിയ സാമ്പത്തിക ബാധ്യത. മഴ ചതിച്ചതോടെ ആഭ്യന്തര വൈദ്യുതി ഉത്പാദനം  കുറഞ്ഞതും ഉപഭോഗം കൂടിയതുമാണ് ഇതിന് കാരണമായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ 2016 മുതല്‍ യൂണിറ്റിന് 4.5 രൂപ നിരക്കില്‍ പുറത്തുനിന്ന് ലഭിച്ചിരുന്ന വൈദ്യുതിയാണ് തെറ്റായ നടപടികളിലൂടെ ഇല്ലാതായത്.  

സ്വന്തം വാദങ്ങളില്‍ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷനും വൈദ്യുതി ബോര്‍ഡും ഉറച്ചുനിന്നതോടെ സുപ്രീംകോടതി വരെ എത്തിയ വിഷയമാണ് ഇപ്പോള്‍ ജനത്തിന്  നേരേ തിരിച്ചടിക്കുന്നത്. ഈ മാസം ആദ്യം മുതല്‍ കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കുകയായിരുന്നു. 10 ദശലക്ഷം യൂണിറ്റിന് മുകളില്‍ വൈദ്യുതിയാണ് കരാര്‍ പ്രകാരം ഇവിടെ നിന്ന് പതിവായി വാങ്ങിയിരുന്നത്. പിന്നാലെ വൈദ്യുതി വാങ്ങാന്‍ ശ്രമിച്ചപ്പോള്‍ ഒരു യൂണിറ്റിന് ഇപ്പോള്‍ അതേ കമ്പനി ആവശ്യപ്പെടുന്നത് 12 രൂപ. വിഷയത്തില്‍ കൃത്യസമയത്ത് സര്‍ക്കാരിനേയും കമ്മിഷനേയും വിവരം ധരിപ്പിക്കുന്ന കാര്യത്തില്‍ ചെയര്‍മാന്‍ അടക്കമുള്ളവര്‍ക്ക് വീഴ്ച വന്നതായും ആരോപണം.  

കരാര്‍ എല്ലാ സീസണുകളിലും ഗുണകരമായിരുന്നതായും ഇതിന് ശേഷമാണ് വൈദ്യുതി പ്രതിസന്ധിയെന്ന ഭയം ഇല്ലാതായതെന്നും മുതിര്‍ന്ന കെഎസ്ഇബി ഉദ്യോഗസ്ഥര്‍ പറയുന്നു. കരാറില്‍ ഏര്‍പ്പെട്ട രീതി ശരിയല്ലെന്ന വാദമുയര്‍ത്തിയാണ് കമ്മിഷന്‍ കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കിയത്. മറ്റിടങ്ങളില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ വൈദ്യുതി എത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇത് വിജയിക്കുന്നില്ല. ആവശ്യമായ വൈദ്യുതി തലേന്ന് തന്നെ ലേലം കൊള്ളണം. ഇതിനിടെ അടയ്‌ക്കാനുള്ള പണം നല്കാതെ കേരളത്തിന് വൈദ്യുതി നല്കില്ലെന്ന തീരുമാനവും കമ്പനികള്‍ എടുത്തിരുന്നു.  

കേരളം ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യതി വാങ്ങുന്ന വിവരം പുറത്തായതോടെ മറ്റ് പ്ലാന്റുകളും വിലകൂട്ടാന്‍ ശ്രമം തുടങ്ങി. തുടര്‍ന്ന് പണം അടയ്‌ക്കുന്നത് നീട്ടിയതാണ് പുതിയ തര്‍ക്കത്തിന്  കാരണം. അതേസമയം വൈദ്യുതി വാങ്ങുന്നതിന്റെ കൃത്യമായ തുക പുറത്തുവിടാതെയുള്ള ഒളിച്ചുകളിയും തുടരുന്നു. നേരത്തെ കളമശ്ശേരിയിലെ സ്റ്റേറ്റ് ലോഡ് ഡിസ്പാച്ച് സെന്ററിന്റെ നിയന്ത്രണത്തിലുള്ള വെബ്‌സൈറ്റിലൂടെയാണ് എത്ര വൈദ്യുതി വാങ്ങിയെന്നതും ഇതിന്റെ വിലയും പുറത്തുവിട്ടിരുന്നത്. ഇപ്പോള്‍ വില കാണാനില്ല. ഉപഭോക്താക്കളുടെ കൃത്യമായ വിവരങ്ങള്‍ അറിയാനുള്ള അവകാശവും ഇതോടെ ഇല്ലാതായി.  

ഓരോ തവണയും അധികമായി ഇത്തരത്തില്‍ വാങ്ങുന്ന വൈദ്യുതിക്ക് ഇന്ധന സര്‍ചാര്‍ജ് ഏര്‍പ്പെടുത്താന്‍ ഇതേ റഗുലേറ്ററി കമ്മിഷന്‍ തന്നെയാണ് അനുമതി നല്കിയത്. ചുരുക്കത്തില്‍ ചെറിയ വിലയ്‌ക്ക് കിട്ടേണ്ടിയിരുന്ന വൈദ്യുതി വലിയ വിലയ്‌ക്ക് വാങ്ങേണ്ട ഗതിയിലേക്ക് എത്തിക്കുകയും അതിന്റെ പേരില്‍ ജനത്തെ പിഴിയാനുമുള്ള അവസരമായി ഇതുമാറുകയുമാണ്.  

ബോര്‍ഡിന് ഇക്കാര്യത്തില്‍ നഷ്ടമില്ലാത്തതിനാല്‍ ഇവരും വേണ്ട പരിഗണന നല്കുന്നില്ല. കാലവര്‍ഷത്തില്‍ മഴ സജീവമാകാത്തതിനാല്‍ പ്രതിദിന ഉപഭോഗം 82 ദശലക്ഷം യൂണിറ്റിന് മുകളിലാണ്.  

സംഭരണികളിലെ ജലശേഖരം 15 ശതമാനത്തില്‍ താഴെ എത്തിയതോടെ ആഭ്യന്തര ഉത്പാദനം കുറച്ചു. ആവശ്യമായ വൈദ്യുതിയുടെ 10 മുതല്‍ 12 ദശലക്ഷം യൂണിറ്റ് മാത്രമാണിപ്പോള്‍ ഉത്പാദനം.

തര്‍ക്കം ആരുടെ ലാഭത്തിന് വേണ്ടി

ഏഴ് വര്‍ഷമായി സംസ്ഥാനത്ത് ഉപയോഗിക്കുന്ന വൈദ്യുതിയാണ് അടുത്തിടെ വിവാദങ്ങളില്‍പ്പെട്ട് ഇല്ലാതായത്. കെഎസ്ഇബിയും കമ്മിഷനും തമ്മില്‍ ഇതിന്റെ പേരില്‍ നിയമപോരാട്ടവും തുടരുന്നു. എന്നാല്‍ വര്‍ഷങ്ങളായി തുടരുന്ന കരാര്‍ റദ്ദാക്കി പുതിയതിലേക്ക് എത്തുമ്പോള്‍ വില കൂടുമെന്നത് വിസ്മരിക്കുന്നു.  

കരാറില്‍ പറയാത്ത കാര്യത്തില്‍ ടെന്‍ഡറിങ് അതോറിറ്റി തീരുമാനമെടുത്തതാണ് കമ്മിഷനെ ചൊടിപ്പിച്ചത്. മുന്‍ കമ്മിഷനും ഇതേ വിഷയത്തില്‍ ഇടപ്പെട്ടിരുന്നു. എന്നാല്‍ കമ്മിഷന്റെ അധികാര പരിധിയിലല്ല ഇക്കാര്യമെന്നാണ് ബോര്‍ഡിന്റെ വാദം. നടപടിക്കെതിരെ അപ്പീല്‍ ട്രൈബ്യൂണലില്‍ പോയി കെഎസ്ഇബി അനുകൂല വിധി സമ്പാദിച്ചെങ്കിലും കമ്മിഷന്‍ സുപ്രീകോടതിയില്‍ പോയി. കേസ് പരിഗണിച്ച ശേഷം കീഴ്കോടതിയില്‍ വീണ്ടും അപ്പീല്‍ നല്കാനായിരുന്നു നിര്‍ദേശം. ഇക്കാര്യത്തിലുള്ള അപ്പീലില്‍ കോടതി നടപടികള്‍ തുടരുകയാണ്. പുതിയ കരാറിനായുള്ള മുറവിളി ഉയരുമ്പോള്‍ ഇതിന് പിന്നിലെ രാഷ്‌ട്രീയ ഇടപെടലുകളും സാമ്പത്തിക ബാധ്യതയും ഭാവിയില്‍ വലിയ ചര്‍ച്ചയാകും.

Tags: കേരള സര്‍ക്കാര്‍വൈദ്യുതികെഎസ്ഇബിRegulator
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംസ്ഥാന 3ഃ3 ബാസ്‌ക്കറ്റബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കെഎസ്ഇബി പുരുഷ-വനിതാ ടീം
Sports

സംസ്ഥാന 3 x 3 ചാമ്പ്യന്‍ഷിപ്പ്: കെഎസ്ഇബി ചാമ്പ്യന്മാര്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.