അമ്പലപ്പുഴ : കേന്ദ്ര സര്‍ക്കാര്‍ നിയമരംഗത്ത് കൊണ്ടുവന്നത് വിപ്ലവകരമായ മാറ്റങ്ങളാണെന്ന് ബിജെപി സംസ്ഥാനസെക്രട്ടറി അഡ്വ. പന്തളം പ്രതാപന്. ഡോ. ബി. ആര്. അംബേദ്കര്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ നിര്‍മ്മാതാക്കളുടെ ചിന്താധാരകള്‍ക്ക് അനുസൃതമായി സുരക്ഷിതവും, രാജ്യത്തിന്റെ അഖണ്ഡതക്ക് ഊന്നല്‍ നല്‍കികൊണ്ടുള്ള നിയമങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ളതും, ഇനി നടപ്പാക്കാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്രമോദിയുടെ സര്‍ക്കാര്‍ ഒന്‍പത് വര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷപരിപാടികളുടെ ഭാഗമായി ബിജെപി ലീഗല്‍ സെല്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിയമരംഗത്ത് കൊണ്ട് വന്നിട്ടുള്ള പരിഷ്കാരങ്ങളെ സംബന്ധിച്ചുള്ള സെമിനാറും, നിയമബോധവല്‍ക്കരണ ക്ലാസും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലീഗല്‍ സെല്‍ ജില്ലാ കണ്‍വീനര്‍ അഡ്വ. ഹരീഷ് കാട്ടൂര്‍ അധ്യക്ഷനായി. ലീഗല്‍ സെല്‍ സംസ്ഥാനസമിതിയംഗം അഡ്വ. പ്രതാപ്. ജി. പടിക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അരുണ്‍ അനിരുദ്ധന്, ജില്ലാ സെല്‍ കോര്‍ഡിനേറ്റര്‍ അഡ്വ. കെ. വി. ഗണേഷ് കുമാര്‍,ലീഗല്‍ സെല്‍ സംസ്ഥാനസമിതിയംഗം അഡ്വ. കെ. കെ സേതുകുമാര്‍ , ജില്ലാ കോ- കണ്‍വീനര്‍ അഡ്വ. പീയുഷ് ചാരുംമൂട്, ലീഗല്‍ സെല്‍ ജില്ലാ കമ്മിറ്റിയംഗങ്ങളായ അഡ്വ. സജീബ് തവക്കല്‍, അഡ്വ. നിഷപ്രിവിന്, അഡ്വ. ജെ. മധു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: