തിരുവനന്തപുരം: ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജഗത് പ്രകാശ് നദ്ദ നാളെ തിരുവനന്തപുരത്തെത്തും. രാവിലെ 9.30 മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം കണ്ണന്‍മൂലയിലെ ചട്ടമ്പി സ്വാമികളുടെ സ്മാരകം സന്ദര്‍ശിക്കും.
നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം വിശാലജനസഭ 11 മണിക്ക് കവടിയാര്‍ ഉദയ് പാലസില്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും.
















