മോസ്കോ: റഷ്യയ്ക്കും പുടിനും എതിരെ തിരിഞ്ഞ വാഗ്നര്‍ സേന ഒടുവില്‍ പിന്‍വാങ്ങി. പുടിന്റെ സുഹൃത്തായ ബെലാറുസ് പ്രസിഡന്റ് ലുകാഷെന്‍കോയുടെ ഇടപെടലിലാണ് വാഗ്നര്‍ സേനയുടെ നേതാവ് പ്രിഗോഷിന് പിന്‍വാങ്ങുകയാണെന്ന് പ്രഖ്യാപിച്ചത്.
ഇതോടെ പുടിന് റഷ്യ വിട്ടോടിപ്പോയി എന്ന പാശ്ചാത്യമാധ്യമങ്ങളുടെ നുണപചാരണം നിലച്ചു. വീണ്ടും പുടിന് വലിയൊരു ആഭ്യന്തരയുദ്ധം ജയിച്ചിരിക്കുകയാണ്. പുടിന്റെ കരുത്താണ് ഇവിടെയും തെളിയുന്നത്.
രക്തതച്ചൊരിച്ചില് ഒഴിവാക്കാനാണ് പിന്മാറുന്നതെന്ന് പ്രിഗോഷിന് പറഞ്ഞു. വാഗ്നര്‍ സേന റഷ്യന്‍ നഗരത്തിലേക്ക് മാര്‍ച്ച് ചെയ്യുന്നു എന്ന വാര്‍ത്ത വന്നതോടെ പുടിന്റെ അന്ത്യമായി എന്ന് സിഎന്‍എന്‍ ഉള്‍പ്പെടെയുള്ള പാശ്ചാത്യമാധ്യമങ്ങള്‍ കൊട്ടിഘോഷിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: