കെയ്റോ: ഇക്കഴിഞ്ഞ 26 വര്‍ഷത്തില്‍ മുസ്ലിം രാഷ്‌ട്രമായ ഈജിപ്ത് സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി നരേന്ദ്രമോദി.
26 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഈജിപ്ത് സന്ദർശിക്കുന്നത്. ഇതിന് മുന്‍പ് 1997ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഐ.കെ. ഗുജ്റാളാണ് ഈജിപ്ത് സന്ദര്‍ശിച്ചത്. പിന്നീട് മന്‍മോഹന്‍ സിങ്ങ് ഈജിപ്തില്‍ പോയിരുന്നെങ്കിലും അത് നാം സമ്മേളനത്തില്‍ പങ്കെടുക്കാനായിരുന്നു.
ന്യൂനപക്ഷങ്ങളെ അവഗണിക്കുന്ന പ്രധാനമന്ത്രിയാണ് മോദി എന്ന രീതിയില്‍ യുഎസില്‍ വിമര്‍ശനം ഉയര്‍ത്താന്‍ ശ്രമിച്ച മനുഷ്യാവകാശ സംഘടനകള്‍ക്കുള്ള ചുട്ടമറുപടിയാണ് യുഎസ് സന്ദര്‍ശനം കഴിഞ്ഞ ഉടനെയുള്ള മോദിയുടെ ഈജിപ്ത് സന്ദര്‍ശനം. മോദി ആയിരം വര്‍ഷം പഴക്കമുള്ള അല്‍ ഹക്കിം പള്ളി സന്ദര്‍ശിക്കും. ഈജിപ്തിലെ യുദ്ധസ്മാരകവും സന്ദര്‍ശിക്കും.
കഴിഞ്ഞ ജനുവരിയിൽ അൽ സീസി ഇന്ത്യയിൽ എത്തിയിരുന്നു. മോദിയുമായുള്ള ചർച്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്താൻ ധാരണയായിരുന്നു. പ്രസിഡന്‍റ്അബ്‌ദൽ ഫത്ത അൽ സീസിയുമായും ഇപ്പോള്‍ മോദി ചർച്ച നടത്തും. ഞായറാഴ്‌ച്ചയാണ് പ്രസിഡന്‍റ് അബ്‌ദൽ ഫത്ത അൽ സീസിയുമായുള്ള കൂടിക്കാഴ്‌ച്ച.
ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഇന്ത്യയുടെ ഏറ്റവും പ്രധാന വ്യാപാര പങ്കാളിയാണ് ഈജിപ്ത്. 1978 മാര്‍ച്ച് മുതല്‍ ഇന്ത്യ-ഈജിപ്ത് ഉഭയകക്ഷി വ്യാപാര കരാര്‍ നിലവിലുണ്ട്. ആഗോള, ഉഭയകക്ഷി, പ്രാദേശിക പ്രശ്നങ്ങളില്‍ ഇരുരാജ്യങ്ങളും സഹകരണനിലപാടാണ് എടുക്കാറുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: