മോസ്കോ; റഷ്യയില്‍ സ്ഥിതിഗതികള്‍ ഗൗരവകരമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. യുക്രൈന് യുദ്ധത്തില്‍ റഷ്യന്‍ സൈന്യത്തിനൊപ്പം ചേര്‍ന്ന് പോരാടുന്ന സ്വകാര്യ കൂലിപ്പടയാളി സംഘമായ വാഗ്നര്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനെ അധികാരത്തില്‍ നിന്ന് പുറത്താക്കുക ലക്ഷ്യമിട്ട് മോസ്കോയിലേക്ക് അതിവേഗം മുന്നേറുന്നതായാണ് റിപ്പോര്‍ട്ട്.
പുടിന് മോസ്കോ വിട്ടതായും റിപ്പോര്‍ട്ടുണ്ട്. വാഗ്നര്‍ സംഘം യുക്രൈനില്‍ നിന്ന് റഷ്യയില്‍ കടന്ന് യുക്രൈയ്നിലെ പോരാട്ടത്തിന് മേല്‍നോട്ടം വഹിക്കുന്ന തെക്കന്‍ മേഖലയിലെ റഷ്യയുടെ സൈനിക ആസ്ഥാനമായ റോസ്തോവ്-ഓണ്‍-ഡോണിന്റെ നിയന്ത്രണം പിടിച്ചതായും റിപ്പോര്‍ട്ടുണ്ട്. ചില ഗ്രാമങ്ങളും ഇവര്‍ പിടിച്ചു. ഇതിന് ഒരു വിഭാഗം റഷ്യന്‍ സൈനികരുടെ പിന്തുണ ലഭിച്ചതായും പറയപ്പെടുന്നു.
എന്നാല്‍ വാഗ്നര്‍ സംഘത്തിന് നേരെ റഷ്യന്‍ സൈനികര്‍ വ്യോമാക്രമണം നടത്തിയെന്നും വാര്‍ത്തയുണ്ട്. റഷ്യയിലെ സാഹചര്യം വഷളായതോടെ അയല്‍രാജ്യമായ ലാത്വിയ അതിര്‍ത്തി അടച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: