ആലപ്പുഴ: കായംകുളം എംഎസ്എം കോളേജിലെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം സര്‍വകലാശാലയുടെ യശസിന് കളങ്കം ചാര്‍ത്തുന്നതാണെന്ന് കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗവും സിപിഐ നേതാവുമായ എ. അജികുമാര്‍ പറഞ്ഞു.
കായംകുളം എം എസ് എം കോളേജില്‍ ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കാത്ത നിഖില്‍ തോമസ് എന്ന വിദ്യാര്‍ത്ഥി അതെ കാലയളവില്‍ മറ്റൊരു സര്‍വകലാശാലയുടെ ബിരുദ സര്‍ട്ടിഫിക്കറ്റുമായി വന്നപ്പോള്‍ ബിരുദാനന്ദര കോഴ്‌സിന് പ്രവേശനം നല്‍കിയത് ഗുരുതരമായ വീഴ്ചയാണ്. അതെ ഡിപ്പാര്‍ട്ട്‌മെന്റിലെ അധ്യാപകര്‍ അഡ്മിഷന്റെ ചുമതല വഹിച്ചപ്പോള്‍ പോലും വിദ്യാര്‍ത്ഥി നേതാവ് കൂടിയായ നിഖില്‍ തോമസിനെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നത് വിശ്വസനീയമല്ല.
27 ന് ചേരുന്ന സിന്‍ഡിക്കേറ്റ് യോഗം വിഷയം ചര്‍ച്ച ചെയ്യുകയും ഉത്തരവാദികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്യും. ഇത്തരക്കാര്‍ എങ്ങനെ നേതൃത്വത്തില്‍ എത്തുന്നു എന്നത് ബന്ധപ്പെട്ട വിദ്യാര്‍ത്ഥി പ്രസ്ഥാനം ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
















