തൃത്താല: കേരളത്തിലെ എസ്എഫ്ഐ നേതാക്കളുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കണമെന്ന് ബിജെപി സംസ്ഥാന ജന:സെക്രട്ടറി എം.ടി. രമേശ്. മോദി സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷിക പരിപാടികളുടെ ഭാഗമായി എടപ്പാളില്‍ സംഘടിപ്പിച്ച ജനസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എസ്എഫ്ഐ അതിന്റെ ഏറ്റവും വലിയ മൂല്യച്യുതി അനുഭവിക്കുകയാണ്. സിപിഎം നേതാക്കളുടെ അധമ പാതയാണ് അവരും പിന്തുടരുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ലോകം ഭാരതത്തെ ബഹുമാനിക്കുന്നു എന്നതാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ 9 വര്‍ഷത്തെ ഏറ്റവും വലിയ നേട്ടം. മോദിയുടെ ഓരോ വിദേശയാത്രയും ഭാരതീയര്‍ക്ക് തല ഉയര്‍ത്തിപ്പിടിക്കാന്‍ അവസരം നല്കുമ്പോള് പിണറായിയുടെ ഓരോ യാത്രയും മലയാളികളുടെ തല കുനിഞ്ഞു പോവുന്ന രീതിയിലാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് രവി തേലത്ത് അധ്യക്ഷത വഹിച്ചു.
മേഖല പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന്, കെ.കെ.സുരേന്ദ്രന്, പി.സി. നാരായണന്, സത്താര്‍ ഹാജി കള്ളിയത്ത്, രാജീവ് കല്ലംമുക്ക്, എന്‍. അനില്‍കുമാര്‍, രവീന്ദ്രന് ചക്കൂത്ത്, മനോജ് പാറശ്ശേരി, കെ. സുബിത്, വി.ടി.ജയപ്രകാശ്, കെ.പി. രവീന്ദ്രന്, ടി. ഗോപാലകൃഷ്ണന്, കെ.പി. സുബ്രഹ്മണ്യന്, അജീഷ് അമ്പാട്ട്, ദിനേശന് എറവക്കാട്, പ്രസാദ് പടിഞ്ഞാക്കര, കെ.ടി. അനില്‍കുമാര്‍, രമാ ഷാജി, ശ്രീരാഗ് മോഹന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: