വാഷിംഗടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിംഗ്ടണ്‍ ഡിസിയില്‍ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ, ആമസോണ്‍ സിഇഒ ആന്‍ഡ്രൂ ജാസി, ബോയിംഗ് സിഇഒ ഡേവിഡ് കാല്‍ഹോണ്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ ഡിജിറ്റൈസേഷന് ഫണ്ടില്‍ ഗൂഗിള്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്ന കാര്യം പ്രധാനമന്ത്രിയെ അറിയിച്ചതായി മോദിയെ കണ്ട ശേഷം ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ പറഞ്ഞു. ഗൂഗിളിന്റെ സാമ്പത്തിക കാര്യങ്ങള്‍ക്കുളള ഗ്ലോബല്‍ ഫിന്‍ടെക് പ്രവര്‍ത്തന കേന്ദ്രം ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയില്‍ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപകരില്‍ ഒന്നാണ് തന്റെ കമ്പനിയെന്ന് ആമസോണ്‍ സിഇഒ ആന്‍ഡ്രൂ ജാസി പറഞ്ഞു. ഇതിനകം 11 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും 15 ബില്യണ്‍ ഡോളര്‍ കൂടി നിക്ഷേപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ വികസനത്തോടുള്ള പ്രധാനമന്ത്രിയുടെ അഭിനിവേശമാണ് ഏറ്റവും പ്രധാനപ്പെട്ടതെന്ന് ബോയിംഗ് സിഇഒ ഡേവിഡ് കാല്‍ഹൗണ്‍ പറഞ്ഞു. വ്യോമയാനത്തിലും ബഹിരാകാശ രംഗത്തും മോദിക്ക് പ്രത്യേക താല്‍പ്പര്യമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: