തായ്പേയ് : തായ് വാനില്‍ നടക്കുന്ന തായ്പേയ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. മൂന്നാം സീഡ് എച്ച്.എസ്.പ്രണോയ് പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയപ്പെട്ടു. ഹോങ്കോങ്ങിന്റെ ആംഗസ് കെ.എല്‍.എന്‍ജിയോടാണ് താരം തോറ്റത്. സ്കോര്‍ 19-21, 8-21.
ലോക റാങ്കിംഗില്‍ പ്രണോയ് ഒമ്പതാമതാണ്. ലോക ആറാം നമ്പര്‍ താരത്തോടാണ് താരം പരാജയപ്പെട്ടത്.
പുരുഷ സിംഗിള്‍സ് പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇന്ത്യന്‍ താരം പരുപ്പള്ളി കശ്യപിനെ ചൈനീസ്-തായ്പേയ് താരം എല്‍.വൈ. സു പരാജയപ്പെടുത്തിയിരുന്നു. 16-21, 17-21 എന്ന സ്കോറിനാണ് കശ്യപ് തോറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: