അഗളി: അട്ടപ്പാടിയില്‍ വീണ്ടും ഗര്‍ഭസ്ഥ ശിശുമരണം. അട്ടപ്പാടി പുതൂര്‍കോണം കുത്തിയില്‍ സെല്‍വി-മണികണ്ഠന് ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.
അഗളിയിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ സ്കാനിങിലാണ് കുഞ്ഞ് മരിച്ചതായി കണ്ടെത്തിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് സെല്‍വി ഇതേ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയമായപ്പോള്‍ രക്തക്കുറവ് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സക്ക് ഡോക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ സ്കാനിങിലാണ് കുട്ടി മരിച്ചതായി കണ്ടെത്തിയത്. പുറത്തെടുത്ത ദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: