വാഷിംഗ്ടണ്‍: ലോലമായ ഹൃദയവികാരങ്ങളെ തൊടുന്ന മോദിയുടെ പ്രസംഗ മികവ് അപാരമാണെന്ന് എല്ലാവര്ക്കും അറിയാം. വാഷിംഗ്ടണില്‍ വൈറ്റ്ഹൗസിലെ സംയുക്ത സഭയെ അഭിസംബോധന ചെയ്ത് മോദി നടത്തിയ പ്രസംഗത്തില്‍ സദസ്സ് എഴുന്നേറ്റ് നിന്ന് കയ്യടിച്ചത് (സ്റ്റാന്റിംഗ് ഒവേഷന്‍- Standing ovation) 15 പ്രാവശ്യം. എഎന്‍ഐ വാര്‍ത്താ എജന്‍സി പുറത്തുവിട്ട മോദിയുടെ പ്രസംഗത്തിലെ മാജിക് രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് നല്ലൊരു മാതൃകയാണ്. എങ്ങിനെ ഒരു പ്രാസംഗികന് ഹൃദയം തൊട്ട് വാക്കുകള്‍ ലളിതമായി പറയാം എന്നതിന്റെ സാക്ഷ്യപത്രം.
1. മോദി വൈറ്റ് ഹൗസിലേക്ക് സംയുക്ത കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യാന്‍ പ്രവേശിക്കുന്നു. തുടര്‍ച്ചയായി മോദി മോദി വിളികള്‍ ഉയരുന്നു. (എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിച്ച് വരവേല്‍ക്കുന്നു.).
2. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി എഐ(നിര്‍മ്മിത ബുദ്ധി- ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്)യില്‍ ഒട്ടേറെ നേട്ടങ്ങളുണ്ടായി- . എന്നാല്‍ ഇന്ന് കൂടുതല്‍ മികച്ച വിസകനം മറ്റൊരു എഐ കൊണ്ട് ഉണ്ടാകുന്നുണ്. അത് ഇതാണ്- അമേരിക്ക ആന്‍ഡ് ഇന്ത്യ (എഐ). (എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നു).
3. ആശയങ്ങളും പ്രത്യയശാസ്ത്രവും തമ്മിലുള്ള സംവാദത്തെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം. പക്ഷെ എനിക്ക് കൂടുതല്‍ സന്തോഷം നിങ്ങള്‍ എല്ലാവരും ഇവിടെ ഒരുമിച്ച് ചേര്‍ന്ന് ലോകത്തിലെ രണ്ട് ജനാധിപത്യ രാഷ്ട്രങ്ങള്‍ (ഇന്ത്യ ആന്‍ഡ് യുണൈറ്റ്ഡ് സ്റ്റേറ്റ്സ്) തമ്മിലുള്ള അടുപ്പം ആഘോഷിക്കുന്നത് കാണുമ്പോഴാണ്. (എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നു).
4. രണ്ട് നൂറ്റാണ്ടുകളിലധികമായി നമ്മള് ഇരുകൂട്ടരും അമേരിക്കയിലെയും ഇന്ത്യയിലെയും രണ്ട് ജന്മങ്ങള് നല്കുന്ന പ്രചോദനം ഏറ്റുവാങ്ങുന്നുണ്ട്. നമുക്ക് ആ രണ്ട് മഹദ് ജന്മങ്ങളെ സ്തുതിക്കാം- മഹാത്മാഗാന്ധിയും മാര്ട്ടിന് ലൂതര്‍ കിംഗ് ജൂനിയറും(എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നു).
5. സ്വാതന്ത്ര്യത്തിനും തുല്ല്യതയ്ക്കും നീതിക്കും വേണ്ടി പ്രയത്നിച്ച മറ്റ് നിരവധി പേരെയും ഞാന്‍ ഓര്‍മ്മിയ്ക്കുന്നു. അതില്‍ പ്രധാനപ്പെട്ട ഒരു വ്യക്തിയ്ക്ക് ഞാന്‍ പ്രത്യകം സ്തുതിക്കുന്നു.- യുഎസ് കോണ്‍ഗ്രസ് അംഗമായിരുന്ന ജോണ്‍ ലുയിസിനെ. (എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നു).
6. ഒരോ നൂറു മൈലിലും ഞങ്ങളുടെ ഭക്ഷണരീതി മാറുന്നു. ദോശയില്‍ നിന്നും ആലു പൊറൊട്ട വരെ. ചിക്കനില്‍ നിന്നും സന്ദേഷ് വരെ. ഞങ്ങള്‍ ഇതെല്ലാം ആസ്വദിക്കുന്നു. ഇന്ത്യ എന്നത് ലോകത്തിലെ എല്ലാ തരം വിശ്വാസങ്ങളുടെയും വീടാണ്. ഇതെല്ലാം ഞങ്ങള്‍ ആഘോഷിക്കുന്നു. (എഴുന്നേറ്റ് കയ്യടിക്കുന്നു.)
7. ഇന്ത്യ ലോകത്തിലെ പത്താമത്തെ വലിയ സമ്പദ്ഘടനയായിരുന്നു. ഇന്ന് ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ് ഘടനയാണ്.(എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നു).
8. ആഗോളക്രമം അടിസ്ഥാനമാക്കുന്നത് യുഎന്‍ ചാര്‍ട്ടറിന്റെ തത്വങ്ങളെ ബഹുമാനിക്കുന്നതിലൂടെയാണ്. തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കലും രാജ്യത്തിന്റെ അഖണ്ഡതയെയും പരമാധികാരത്തെയും ബഹുമാനവും സുപ്രധാനമാണ്. (എഴുന്നേറ്റ് കയ്യടിക്കുന്നു.)
9. ഇത് യുദ്ധത്തിലെ കാലമല്ല. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംഭാഷണവും നയതന്ത്രവുമാണ് വേണ്ടത്. രക്തച്ചൊരിച്ചിലും മനുഷ്യരുടെ കഷ്ടപ്പാടുകളും ഒഴിവാക്കാന്‍ നമ്മള് എല്ലാവരും കഴിയുന്നതെല്ലാം ചെയ്യണം. (എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നു).
10. ഇന്ത്യ പസഫികില്‍ ഏറ്റുമുട്ടലിന്റെ കാര്‍മേഘങ്ങള്‍ കറുത്ത നിഴല്‍ വിരിയ്ക്കുന്നു. തുറന്നതും സ്വതന്ത്രവുമായ ഒരു ഇന്ത്യാപസഫിക്കാണ് ലക്ഷ്യമാക്കുന്നത്. (എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നു).
11. മഹാമാരിക്ക് ശേഷം നമ്മള് ഒരു പുതിയ ലോകക്രമം ഉണ്ടാക്കണം. അതില്‍ ശ്രദ്ധയും ഉല്‍ക്കണ്ഠയും അത്യാവശ്യമാണ്. അതുകൊണ്ട് ആഫ്രിക്കന്‍ രാഷ്ട്രങ്ങള്‍ക്കും ജി20യില്‍ മുഴുവന്‍ അംഗത്വവും നല്‍കണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. (എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നു).
12. പുതുമകള്‍ വരുന്നു. ശാസ്ത്രം സമ്പന്നമാകുന്നു. വിജ്ഞാനം മുന്നോട്ട് ചുവടുവെയ്ക്കുന്നു. മാനവരാശിയ്ക്ക് നേട്ടങ്ങളുണ്ടാകുന്നു. നമ്മുടെ സമുദ്രങ്ങളും ആകാശവും സുരക്ഷിതമാണ്. അതാണ് ഇന്ത്യ അമേരിക്ക പങ്കാളിത്തത്തിന്റെ ദൗത്യം. അതാണ് ഈ നൂറ്റാണ്ടിന്റെ ആവശ്യം. ഒന്നിച്ച് നമ്മള് ഉറപ്പാക്കും- ജനാധിപത്യം മികച്ചതാണെന്നും ജനാധിപത്യം അതിന്റെ ദൗത്യം നിര്‍വ്വഹിക്കുന്നു എന്നതും. (എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നു).
13. ഇന്ത്യയില്‍ വേരുകളുള്ള ദശലക്ഷങ്ങള്‍ ഇവിടെയുണ്ട്. അതില്‍ ചിലര്‍ അഭിമാനത്തോടെ ഈ ചേംബറില്‍ ഇരിക്കുന്നുണ്ട്. ഇതില്‍ ഒരാള്‍ എന്റെ പിന്നിലുണ്ട് (യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ ചൂണ്ടിക്കൊണ്ട്). മോദിയും കയ്യടിക്കുന്നു. (പിന്നാലെ എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നു.)
14. 26-11ല്‍ (മുംബൈ തീവ്രവാദി ആക്രമണകാലത്ത്) ഞാന്‍ പറഞ്ഞു നമ്മുടെ ബന്ധം ഒരു വലിയ ഭാവിയ്ക്ക് വേണ്ടിയാണെന്ന്. ആ ഭാവിയാണ് ഇന്ന് ഇവിടെയുള്ളത്.(എല്ലാവരും എഴുന്നേറ്റ് കയ്യടിക്കുന്നു)
15. ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെ. ജയ് ഹിന്ദ്. ഇന്ത്യ യുഎസ് സൗഹൃദം നീണാള്‍ വാഴട്ടെ. (എല്ലാവരും എഴുന്നേറ്റ് കയ്യടിക്കുന്നു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: