ഒഡീഷ: ലാലു പ്രസാദ് യാദവിനെയും നിതീഷ് കുമാറിനെയും ഇന്ദിരാഗാന്ധി ജയിലിലാക്കിയെന്നും എന്നാല്‍ ഇന്ന് ഇരുവരും രാഹുല്‍ ഗാന്ധിയെ പട്‌നയില്‍ സ്വാഗതം ചെയ്യുകയാണെന്നും ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. കലഹന്ദിയില്‍ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യവെയാണ് അദേഹം പാട്‌നയില്‍ നടക്കുന്ന പ്രതിപക്ഷ യോഗത്തിനെ പരിഹസിച്ചത്.
ഞാന്‍ എന്റെ ബാല്യകാലം ഓര്‍ക്കുന്നു, രാഹുല്‍ ഗാന്ധിയുടെ മുത്തശ്ശി ഇന്ദിരാഗാന്ധി 22 മാസം ലാലു പ്രസാദ് യാദവിനെയും നിതീഷ് കുമാറിനെ 20 മാസവും ജയിലില്‍ അടച്ചത്. എന്നാല്‍ ഇന്ന് അവര്‍ രാഹുല്‍ ഗാന്ധിയെ ഒരു സംഖ്യത്തിനായി സ്വാഗതം ചെയ്യുന്നു. ഇന്ന് ഇത് കാണുമ്പോള്‍ ഇവരുടെ രാഷ്‌ട്രീയ ആശയങ്ങള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു.
അവര്‍ എവിടെ നിന്ന് തുടങ്ങി. ഇന്ന് എവിടെ എത്തിനില്‍ക്കുന്നുവെന്നും ചിന്തിക്കേണ്ടതുണ്ടെന്നും അദേഹം പറഞ്ഞു. ഇന്ന് പ്രതിപക്ഷ പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തത്തോടെ ഉദവ് താക്കറെ ബാല സഹേബ് താക്കറെയുടെ കടപൂട്ടിച്ചെന്നും അദേഹം കുറ്റപ്പെടുത്തി. ഇത് ഒരു തമാശയായി ആണ് തോന്നുന്നത്. ഒറ്റക്ക് നിന്നാല്‍ നിലനില്‍ക്കാന്‍ സാധിക്കിലെന്ന് മനസിലായത്തോടെയാണ് പുതിയ കൂട്ടുകെട്ടുകള്‍ക്ക് ഇവര്‍ മുതിരുന്നത്. എന്നല്‍ ഇത്തൊന്നും ബിജെപിയെ പിന്നിലോട്ട് നിറുത്തില്ലെന്നും പാര്‍ട്ടി തുടര്‍ന്നും വളരുമെന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: