തിരുവനന്തപുരം; ടിക്കറ്റ് ക്രമക്കേടില്‍ കൈയ്യോടെ പിടി കൂടിയ കെഎസ്ആര്‍ടിസി സ്വിഫ്റ്റിലെ കണ്ടക്ടറെ പിരിച്ചു വിട്ടു. കണിയാപുരം കിഴക്കേക്കോട്ട സ്വിഫ്റ്റ് ബസില്‍ യാത്ര ചെയ്ത 2 യാത്രക്കാരില്‍ നിന്നും പണം ഈടാക്കി ടിക്കറ്റ് നല്‍കാതെ പണമെടുത്ത കണ്ടക്ടര്‍ എസ്.ബിജുവിനെ കെഎസ്ആര്‍ടിസിയുടെ വിജിലന്‍സ് പിടികൂടിയിരുന്നു. തുടര്‍ന്നാണ് പിരിച്ചുവിട്ടത്. ജൂണ്‍ മാസം 1 മുതല്‍ 20 വരെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി 27,813 ബസുകളില്‍ വിജിലന്‍സ് വിഭാഗം പരിശോധന നടത്തി.
ഇതില്‍ ടിക്കറ്റ് സംബന്ധമായ 131 എണ്ണം ക്രമക്കേടുകള്‍ കണ്ടെത്തി. ജൂണ്‍ 13 ന് തിരുവനന്തപുരത്ത് നടത്തിയ പ്രത്യേക പരിശോധനയിലാണ് ബിജുവിനെ പിടികൂടിയത്. ഇയാള്‍ക്കെതിരെ തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ പൊതുപണം അപഹരിച്ചതിന് കേസ് നല്‍കിയിട്ടുണ്ട്. കെ.എസ്.ആര്.ടി.സി ആലപ്പുഴ യൂണിറ്റിലെ കണ്ടക്ടര്‍ പി.ആര്.ജോണ്‍കുട്ടി, അടൂര്‍ യൂണിറ്റിലെ കണ്ടക്ടര്‍ കെ.മോഹനന് എന്നിവര്‍ യാത്രക്കാരില്‍ നിന്നും പണം ഈടാക്കി ടിക്കറ്റ് നല്‍കാത്തതിന് സസ്പെന്‍ഡ് ചെയ്യുകയും പണാപഹരണം നടത്തിയതിന് ആലപ്പുഴ, കൊട്ടാരക്കര എന്നീ പോലീസ് സ്റ്റേഷനുകളില്‍ കേസ് നല്‍കിയിട്ടുണ്ട്.
കൂടാതെ വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്താനത്തില്‍ 10 ജീവനക്കാരെ കൂടി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. അകാരണമായി ആറ് സര്‍വ്വീസുകള്‍ റദ്ദാക്കിയ കോന്നി യൂണിറ്റിലെ ഇന്‍സ്പെക്ടര്‍ വി.ജി ബാബു, സ്റ്റേഷന് മാസ്റ്റര്‍ സി. എ ?ഗോപാലകൃഷ്ണന് നായര്‍, പണം ഈടാക്കിയിട്ട് ടിക്കറ്റ് നല്‍കാതിരുന്ന തൃശ്ശൂര്‍ യൂണിറ്റിലെ കണ്ടക്ടര്‍ ബിജു തോമസ്, മേലധികാരിയുടെ നിര്‍ദ്ദേശമില്ലാതെ സ്വന്തമായി സര്‍വ്വീസ് റദ്ദാക്കിയ പൂവ്വാര്‍ യൂണിറ്റിലെ കണ്ടക്ടര്‍ ബി.വി മനു, െ്രെഡവര്‍ അനില്‍കുമാര്‍ എസ്, സ്റ്റേഷന് പരിസരത്ത് മദ്യപിച്ച് ബഹളം ഉണ്ടാക്കിയ ഈരാറ്റുപേട്ട യൂണിറ്റിലെ െ്രെഡവര്‍ റെജി ജോസഫ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം കാട്ടിയ ചങ്ങനാശ്ശേരി യൂണിറ്റിലെ െ്രെഡവര്‍ പി.സൈജു, അസിസ്റ്റന്‍ഡ് ട്രാന്‍സ്പോര്‍ട്ട് ഓഫീസറോട് മോശമായി പെരുമാറി ഭീഷണപ്പെടുത്തിയ വൈക്കം യൂണിറ്റിലെ കണ്ടക്ടര്‍ ബി. മം?ഗള് വിനോദ്, ഇ ടിഎം തകരാറിലായതിനാല്‍ . തന്നിഷ്ടപ്രകാരം സര്‍വ്വീസ് റദ്ദാക്കിയ പൊന്‍കുന്നം ഡിപ്പോയിലെ കണ്ടക്ടര്‍ ജോമോന് ജോസ്, ഏഴ് യാത്രക്കാര്‍ മാത്രമുണ്ടായിരുന്ന ബസില്‍ ഒരു യാത്രക്കാരില്‍ നിന്നും പണം ഈടാക്കാതെയും, ടിക്കറ്റ് നല്‍കാതെയും സൗജന്യയാത്ര അനുവദിച്ച ആലപ്പുഴ ഡിപ്പോയിലെ കണ്ടക്ടര്‍ ഇ ജോമോള്‍, എന്നിവരെയും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ടിക്കറ്റെടുക്കാതെ യാത്രചെയ്ത 17 യാത്രക്കാരില്‍ നിന്നും സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് 500/ രൂപ വീതം 8500/ രൂപ പിഴ ഈടാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: