കൊച്ചി : ലൈഫ് മിഷന് കേസില്‍ സ്വപ്ന സുരേഷിന്റെ ജാമ്യം നീട്ടി നല്കി. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നത് ഉള്‍പ്പടെയുള്ള ഉപാധികള്‍ക്കനുസരിച്ചാണ് കോടതി ജാമ്യം നീട്ടി നല്‍കിയിരിക്കുന്നത്. കേസിലെ മറ്റൊരു പ്രതിയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം. ശിവശങ്കറിന്റെ റിമാന്‍ഡ് കാലാവധിയും ഓഗസ്റ്റ് അഞ്ചുവരെ കോടതി നീട്ടി.
കേസിലെ മറ്റൊരു പ്രതിയായ സരിത്തിന്റെ ജാമ്യാപേക്ഷയില്‍ ഉച്ചയ്ക്കുശേഷം തീരുമാനം കൈക്കൊള്ളും. അതേസമയം കേസില്‍ ശിവശങ്കറിനെ അറസ്റ്റ് ചെയ്തിട്ടും മറ്റ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താത്തതിനെ കോടതി വിമര്‍ശിച്ചു. ഫെബ്രുവരി 14 നാണ് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്. യുഎഇ റെഡ് ക്രെസന്റ് നല്കിയ 19 കോടിയില്‍ 4.5 കോടി രൂപ കോഴ നല്കി സന്തോഷ് ഈപ്പന്റെ യൂണിടാക് കമ്പനി ലൈഫ് മിഷന് പദ്ധതിയുടെ നിര്‍മാണക്കരാര്‍ നേടിയെടുത്തുവെന്നതാണ് ഇഡിയുടെ കേസ്.
കരാര്‍ നേടിയെടുക്കുന്നതിനായി ശിവശങ്കറിനും കോഴ നല്‍കിയെന്നും സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറുകളില്‍ നിന്ന് കണ്ടെത്തിയതെന്നുമാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: