വാഷിംഗ്ടണ്‍: കശ്മീരിലെ തീവ്രവാദികളായ നുഴഞ്ഞുകയറ്റക്കാരെ നേരിടാന്‍ സഹായിക്കുന്ന സായുധ ഡ്രോണ്‍ ഇന്ത്യയ്ക്ക് നല്കാന് മോദി-ബൈഡന് കൂടിക്കാഴ്ചയില്‍ തീരുമാനമായി. അഫ്ഗാനിസ്ഥാനില്‍ ഒളിച്ചുകഴിയുകയായിരുന്ന അല്‍ ഖ്വെയ്ദ നേതാവ് അല്‍ സവാഹിരിയെ അതിവിദഗ്ധമായി വധിക്കാന്‍ യുഎസിനെ സഹായിച്ച സായുധ ഡ്രോണുകളാണ് ഇന്ത്യയ്ക്ക് യുഎസ് കൈമാറുക.
ഒളിവിടമായ സ്വകാര്യ കെട്ടിടത്തില്‍ ജനല്‍ തുറന്ന് കാറ്റുകൊള്ളുകയായിരുന്ന അയ്മാന്‍ അല്‍-സവാഹിരി എന്ന അല്‍ ഖ്വെയ്ദയുടെ ബുദ്ധിമാനായ നേതാവിനെയാണ് ഡ്രോണ്‍ വിട്ട് വധിച്ചത്. ഇത് യുഎസ് പട്ടാളം അഫ്ഗാനിസ്ഥാനില്‍ ഇല്ലെങ്കിലും ചക്രവാളങ്ങള്‍ക്ക് മീതെ യുഎസ് ഡ്രോണുകള്‍ നിരന്തരം നിരീക്ഷണം നടത്തുന്നു എന്നതിന്റെ സൂചനയാണ് അമേരിക്കന്‍ രഹസ്യപ്പൊലീസായ സിഐഎ നല്‍കിയത്. ഡ്രോണ്‍ മിസൈലാണ് അല്‍സവാഹിരിയെ വധിക്കാന്‍ ഉപയോഗിച്ചത്. . ലേസറില്‍ പ്രവര്‍ത്തിക്കുന്ന മിസൈല്‍ കൃത്യമായി ലക്ഷ്യസ്ഥാനത്ത് കൃത്യമായി നാശം വിതയ്ക്കും. മൂര്‍ച്ചയേറിയ ബ്ലേഡുകളാണ് സവാഹിരിയെ വധിച്ചത്. ഹെല് ഫയര്‍ 9എക്സ് എന്ന ഡ്രോണ്മിസൈലാണ് സവാഹിരിയെ വധിച്ചത്. ഏത് വിഭാഗത്തില്‍പ്പെടുന്ന സായുധ ഡ്രോണുകളാണ് ഇന്ത്യയ്ക്ക് നല്‍കുക എന്നറിയില്ല.
ഇന്ത്യയെ ദുര്‍ബലമാക്കുന്ന തീവ്രവാദത്തിന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് വീര്യം പകരുന്നതാണ് ഈ നീക്കം. ഭൂമിയില്‍ നിന്ന് പിന്തുണയില്ലെങ്കിലും ഡ്രോണുകള്‍ ആകാശത്തില്‍ നിന്നും പറന്നിറങ്ങി കൃത്യം നിര്‍വ്വഹിക്കും. ഇന്ത്യ-പാക് അതിര്‍ത്തിയിലെ നിബിഢ വനങ്ങള്‍ മറയാക്കി നുഴഞ്ഞുകയറുന്ന തീവ്രവാദികളെ കൃത്യമായി ലക്ഷ്യം വെയ്ക്കാന്‍ ഈ ഡ്രോണുകള്‍ക്ക് സാധിക്കും. ഇത് ഇന്ത്യാ-പാക്, ഇന്ത്യാ-ചൈന അതിര്‍ത്തികള്‍ കൂടുതല്‍ കാര്യക്ഷമമായി സംരക്ഷിക്കാനും സഹായകരമാകും. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേശകനായ അജിത് ഡോവലും യുഎസില്‍ മോദിയ്ക്കൊപ്പമുണ്ടെന്നത് തീവ്രവാദവിരുദ്ധപ്രവര്ത്തനങ്ങള് ശക്തിപ്പെടുത്തുന്ന സാങ്കേതികവിദ്യകള്‍ ലഭ്യമാക്കുന്ന ചര്‍ച്ചകള്‍ ഫലപ്രദമാക്കാന്‍ സഹായിച്ചിട്ടുണ്ട്.
മോദി-ബൈഡന് ചര്‍ച്ചയില്‍ യുഎസിലെ മൈക്രോണ്‍ സെമികണ്ടക്ടര്‍ രംഗത്തെ ഭീമന് ഗുജറാത്തില്‍ 275 കോടി ഡോളര്‍ ചെലവിട്ട് സെമികണ്ടക്ടര്‍ മേഖലയില്‍ ടെസ്റ്റിംഗും അസംബ്ലിയും നടത്തുന്ന ഫാക്ടറി സ്ഥാപിക്കാന്‍ തീരുമാനമായി. ഇന്ത്യയിലെ 60,000 എഞ്ചിനീയര്‍മാര്‍ക്ക് സെമികണ്ടക്ടര്‍ മേഖലയില്‍ പരിശീലനം മൈക്രോണ്‍ നല്‍കും. സെമികണ്ടക്ടര്‍മേഖലയില്‍ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് ലക്ഷ്യം.
ഇന്ത്യ-യുഎസ് സഹകരണം കൂടുതല്‍ വിപുലമാക്കുന്നതായിരുന്നു മോദി-ബൈഡന് കൂടിക്കാഴ്ച. പ്രതിരോധം, ക്ലീന്‍ എനര്‍ജി, ബഹിരാകാശം എന്നീ രംഗങ്ങളില്‍ ഇരുരാജ്യങ്ങളും സഹകരണം വര്‍ധിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: