ബെംഗളൂരു: സാഫ് കപ്പ് ഫുട്ബോളില്‍ ചിരവൈരികളായ പാകിസ്താനെ തകര്‍ത്ത് ഇന്ത്യ. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഹാട്രിക് ഉള്‍പ്പെടെ നാലു ഗോളുകള്‍ക്കാണ് ഇന്ത്യന്‍ ജയം
മത്സരത്തിന്റെ ആദ്യ മിനിറ്റ് തൊട്ട് ഇന്ത്യ ആക്രമണം അഴിച്ചുവിട്ടു. 10-ാം മിനിറ്റില്‍ .സൂപ്പര്‍ താരം സുനില്‍ ഛേത്രി ആദ്യ ഗോള്‍ നേടി് പാകിസ്താന് ഗോള്‍കീപ്പര്‍ സാഖിബ് ഹനീഫിന്റെ മണ്ടത്തരമാണ് ഗോളിന് വഴിവെച്ചത്. പാക് പ്രതിരോധതാരം ഇഖ്ബാലിന്റെ മൈനസ് പാസ് സ്വീകരിച്ച സാഖിബിനടുത്തേക്ക് ഛേത്രി ഓടിയെത്തി. ഛേത്രിയെ മറികടന്ന് പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച സാഖിബിന്റെ ശ്രമം പാളി. ഗോള്‍കീപ്പറുടെ കാലില്‍ നിന്ന് തെന്നിമാറിയ പന്ത് അനായാസം പിടിച്ചെടുത്ത ഛേത്രി ആളൊഴിഞ്ഞ പോസ്റ്റിലേക്ക് നിറയൊഴിച്ചു. ഇന്ത്യ 1-0 ന് മുന്നില്‍
ഒരു ഗോള്‍ അടിച്ചതിന്റെ ആവേശം വിട്ടുമാറു മുന്‍പ് പാകിസ്താന് ഇന്ത്യയുടെ വക അടുത്ത പ്രഹരം ലഭിച്ചു. ഛേത്രി തന്നെയാണ് വലകുലുക്കിയത്. 16-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഛേത്രി ഇന്ത്യയ്ക്ക് വ്യക്തമായ ലീഡ് സമ്മാനിച്ചു. ബോക്സിനുള്ളില്‍ വെച്ച് പാക് പ്രതിരോധതാരത്തിന്റെ കൈയ്യില്‍ പന്ത് തട്ടിയതിനെത്തുടര്‍ന്നാണ് റഫറി ഹാന്‍ഡ്ബോളും പെനാല്‍റ്റിയും വിളിച്ചത്. കിക്കെടുത്ത ഛേത്രിക്ക് പിഴച്ചില്ല. അനായാസം പന്ത് വലയില്‍.പിന്നാലെ ഇന്ത്യ ആക്രമണം ശക്തിപ്പെടുത്തിയെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു.
ഇന്ത്യന്‍ ആക്രമണങ്ങള്‍ക്ക് മുന്നില്‍ പാകിസ്താന് പ്രതിരോധം പകച്ചു. 45ാം മിനിറ്റില്‍ ഇന്ത്യന്‍ പരിശീലകന് ഇഗോര്‍ സ്റ്റിമാച്ചും പാക് താരങ്ങളും തമ്മില്‍ ഗ്രൗണ്ടില്‍ ഏറ്റുമുട്ടിയത് വലിയ വിവാദത്തിന് വഴിവെച്ചു. പാകിസ്ഥാന് താരത്തില്‍ നിന്ന് പന്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചതിന് ഇന്ത്യന്‍ കോച്ച് സ്റ്റിമാകിന് ചുവപ്പ് കാര്‍ഡ് കാണിച്ചത് ഇരു ടീമിലെയും കളിക്കാര്‍ തമ്മില്‍ വാക്കേറ്റത്തിന് കാരണമായി. സ്റ്റിമാച്ചിന് ചുവപ്പുകാര്‍ഡ് വിധിച്ച റഫറി പാക് പരിശീലകന് മഞ്ഞക്കാര്‍ഡും നല്കി. പിന്നാലെ ആദ്യ പകുതി അവസാനിച്ചു.
രണ്ടാം പകുതിയിലും ഇന്ത്യയുടെ ആക്രമണമാണ് കണ്ടത്. നാലാം മിനിറ്റില്‍ ഗോളടിക്കാനുള്ള സുവര്‍ണ്ണാവസരം ഇന്ത്യ നഷ്ടപ്പെടുത്തി. ഇടതുവിംഗില്‍ നിന്ന് ആഷിഖ് ബോക്സിനുള്ളിലേക്ക് നല്കിയ ഒരു മികച്ച ക്രോസ് ഗോളാക്കാന്‍ സമദിന് കഴിഞ്ഞില്ല. ഛേത്രിയെ കാണാന്‍ ആരാധകന് മൈതാനത്തേക്ക് പ്രവേശിച്ചതിന്റെ ഫലമായി കളിയില്‍ ചെറിയ ഇടവേള.
ഛേത്രിയെ ബോക്സിനുള്ളില്‍ സുഫിയാന് വീഴ്ത്തിയതിന് ഇന്ത്യക്ക് പെനാല്‍റ്റി. ഛേത്രിക്ക് പിഴച്ചില്ല. നായകന്റെ ഹാട്രിക്കില്‍ ഇന്ത്യ 3-0ന് മുന്നിലെത്തി.ഇന്ത്യന്‍ ജഴ്സിയിൽ ഛേത്രി നേടുന്ന നാലാം ഹാട്രിക്
81-ാം മിനിറ്റില്‍ ഇന്ത്യ വീണ്ടും പാക് വല അനക്കി. ഉദാത്തയുടെ വകയായിരുന്നു ഗോള്‍.. മലയാളി താരങ്ങളായ സഹല്‍ അബ്ദുള്‍ സമദും ആഷിഖ് കുരുണിയനും ആദ്യ ഇലവനില്‍ ഇടം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: