യുഎന്‍: 164 പേര് കൊല്ലപ്പെട്ട മുംബൈയില്‍ 2008 നവമ്പര്‍ 26ന് നടന്ന തീവ്രവാദി ആക്രമണം ആസൂത്രണം ചെയ്ത ലഷ്കര്‍ ഇ ത്വയിബ നേതാവ് സാജിദ് മിറിനെ സംരക്ഷിച്ച് ചൈന. സാജിദ് മിറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ പ്രമേയം പ്രത്യേക വീറ്റോ അധികാരം ഉപയോഗിച്ച് ചൈന തടയുകയായിരുന്നു. ഇതോടെ സാജിദ് മിറിനെ ആഗോള തീവ്രവാദിയാക്കുക, സാജിദ് മിറിന്റെ സ്വത്ത് മരവിപ്പിക്കുക, സാജിദ് മിറിന് യാത്രവിലക്ക് ഏര്‍പ്പെടുത്തുക, സാജിദ് മിറിന് ആയുധ നിരോധനം ഏര്‍പ്പെടുത്തുക എന്നീ ഇന്ത്യയുടെ പദ്ധതികളാണ് ചൈന തകര്‍ത്തത്. ചൈന വീറ്റോ അധികാരം ഉപയോഗിതച്ചതോടെ ഇന്ത്യ കൊണ്ടുവന്ന പ്രമേയം അസാധുവായി.
2008 നവമ്പര്‍ 26ന് പാകിസ്ഥാനില്‍ നിന്നും കടല്‍മാര്‍ഗ്ഗം എത്തിയ 10 ലക്ഷ്കര്‍ ഇ ത്വയിബ തീവ്രവാദികള്‍ മുംബൈ നഗരത്തില്‍ താജ് ഹോട്ടല്‍ ഉള്‍പ്പെടെ നാലിടത്ത് നടത്തിയ തോക്കും ബോംബും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ 164 ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടത്.
ചൈനയെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യന്‍ പ്രതിനിധികള്‍
സങ്കുചിതമായ ഭൗമരാഷ്ട്രീയ താല്പര്യങ്ങള് മൂലം തീവ്രവാദികളെ നിരോധിക്കാനുള്ള ശ്രമങ്ങളെ തോല്പിച്ചാല് തീവ്രവാദം എന്ന വെല്ലുവിളിക്കെതിരെ ആത്മാര്‍ത്ഥമായി സമരം ചെയ്യാന്‍ നമുക്ക് താല്പര്യമില്ലെന്നാണര്ത്ഥം. – യുഎന്നില്‍ ഇന്ത്യന്‍ ദൗത്യത്തെ പ്രതിനീധികരിക്കുന്ന ജോയിന്റ് സെക്രട്ടറി പ്രകാശ് ഗുപ്ത പറഞ്ഞു. തീവ്രവാദികളെ നല്ല തീവ്രവാദികള്‍, മോശം തീവ്രവാദികള്‍ എന്നിങ്ങനെ വേര്‍തിരിക്കാന്‍ കഴിയില്ലെന്നും പ്രകാശ് ഗുപ്ത പറഞ്ഞു.
മുംബൈ തീവ്രവാദി ആക്രമണം കഴിഞ്ഞ 15 വര്‍ഷങ്ങളായിട്ടും ഈ ആക്രമണം ആസൂത്രണം ചെയ്തവരെ ഇനിയും നിയമത്തിന് മുന്പില് കൊണ്ടുവന്നിട്ടില്ല. 26-11 മുംബൈ തീവ്രവാദി ആക്രമണം ആസൂത്രണം ചെയ്ത വ്യക്തി എന്ന നിലയില്‍ ഇദ്ദേഹത്തിന്റെ തലയ്ക്ക് 50 ലക്ഷം ഡോളര്‍ ഇനാം അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. തീവ്രവാദത്തിന് ധനസഹായം നല്കി എന്ന കുറ്റം ചെയ്തതിന്റെ പേരില്‍ 15 വര്‍ഷമായി ജയിലിലാണ്. പാകിസ്ഥാനിലെ തീവ്രവാദ വിരുദ്ധ കോടതിയാണ് തടവ് ശിക്ഷ വിധിച്ചത്. സാജിദ് മിര്‍ മരിച്ചു എന്ന വാര്‍ത്ത പാകിസ്ഥാന് പ്രചരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അത് അമേരിക്ക വിശ്വസിച്ചിട്ടില്ല. സാജിദ് മിര്‍ മരിച്ചുവെന്നതിന്റെ തെളിവ് ചോദിച്ചപ്പോള്‍ അത് നല്കാന് പാകിസ്ഥാന് സാധിച്ചിട്ടില്ല. ഇതാണ് പാകിസ്ഥാനെ എഫ് എ ടിഎഫ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതിന് ഒരു പ്രധാനകാരണം. അതുകൊണ്ട് തന്നെ കുറെക്കാലമായി പാകിസ്ഥാന് വികസിത രാഷ്ട്രങ്ങളില്‍ നിന്നുള്ള അന്തര്‍ദേശീയ ധനസഹായം ലഭിക്കുന്നില്ല. ഭീകരസംഘടനകളുടെ സാമ്പത്തിക സ്രോതസ്സ് ഇല്ലാതാക്കാനുള്ള അന്താരാഷ്ട്ര കൂട്ടായ്മയാണ് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ്. (എഫ് എടിഎഫ്.)
പ്രതികരിക്കാൻ ഇവിടെ എഴുതുക: