മുംബയ്: വിമര്‍ശനങ്ങള്‍ക്കിടയിലും ആദിപുരുഷ് റിലീസ് ചെയ്ത് അഞ്ച് ദിവസം കൊണ്ട് 395 കോടി രൂപയാണ് കളക്ഷന്‍ നേടി. ലോകമെമ്പാടും നിന്ന് ബുധനാഴ്ചവരെയുളള വരുമാനം 400കോടി കടക്കുമെന്ന് ഉറപ്പായി.
രാഘവനായി പ്രഭാസും ജാനകിയായി കൃതി സനോനും ലങ്കേഷായി സെയ്ഫ് അലി ഖാനും ചിത്രത്തില്‍ അഭിനയിക്കുന്നു.കൃതി സനോന്‍ ബുധനാഴ്ച ഉച്ചയ്ക്ക് ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ചിത്രത്തിന്റെ കളക്ഷന്‍ പോസ്റ്റര്‍ പങ്കിട്ടു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു.സത്യം അലോസരപ്പെടുത്താം, പക്ഷേ പരാജയപ്പെടില്ല. ലോകമെമ്പാടുമുള്ള അഞ്ച് ദിവസത്തെ ആഗോള ബോക്സ് ഓഫീസ് ഗ്രോസ് 395 കോടി.’
എന്നാല്‍ പോസ്റ്റിന് താഴെ നടിയുടെ നിരവധി ആരാധകര്‍ വിമര്‍ശനവുമായി രംഗത്തെത്തി.ആദിപുരുഷ് ചൊവ്വാഴ്ച ഇന്ത്യയിലെ എല്ലാ ഭാഷകളിലുമായി ഏകദേശം 10.80 കോടി രൂപ കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. ആഴ്ചാവസാനം രാജ്യത്ത് നിന്നുളള മൊത്തം കളക്ഷന്‍ 220 കോടിയാണ്. എന്നാല്‍ തിങ്കളാഴ്ച രാജ്യമെമ്പാടും നിന്നുളള കളക്ഷന്‍ 20കോടിയായി കുറഞ്ഞതായും വാര്‍ത്തയുണ്ട്.
വി എഫ് എക്സിനെയും സംഭാഷണങ്ങളെയും ചൊല്ലി വന്‍ വിമര്‍ശനങ്ങളാണ് ചിത്രത്തിനെതിരെ ഉയര്‍ന്നത്. ഇവയ്ക്ക് നിലവാരമില്ലെന്നാണ് ആക്ഷേപം. തുടര്‍ന്ന് സംഭാഷണത്തില്‍ ചെറിയ മാറ്റം വരുത്തുമെന്ന് സഹരചയിതാവ് മനോജ് മുന്താഷിര് വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: