കണ്ണൂര്‍: മുഴപ്പിലങ്ങാട് എട്ടു വയസുകാരി ജാന്‍വിയെ കടിച്ചുകീറിയ മൂന്നു നായ്ക്കളും ചത്ത നിലയില്‍. ചത്ത നായക്കളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. നാട്ടുകാര്‍ തല്ലിയോ വിഷംകൊടുത്തോ കൊന്നതാകാമെന്നാണ് സൂചന.
അതേസമയം, മുഴപ്പിലങ്ങാട് തെരുവ് നായക്കൂട്ടം ആക്രമിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന എട്ട് വയസുകാരി ജാന്‍വി അപകട നില തരണം ചെയ്തു. കുട്ടിയുടെ കാലിലും തലയിലും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്.കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ജാന്‍വി ചികിത്സയില്‍ തുടരുകയാണ്. കഴിഞ്ഞ വീട്ടു മുറ്റത്ത് വെച്ചാണ് കുട്ടിയെ തെരുവ് നായകള്‍ ആക്രമിച്ചത്. ജാന്‍വിയെ നായ്ക്കള്‍ കടിച്ചുകീറുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: