ഉത്തര്‍പ്രദേശ്: യുഎന്‍ ആസ്ഥാനത്ത് ഒമ്പതാമത് അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് നടന്ന ചരിത്രപരമായ ആഘോഷത്തില്‍ യോഗ സെഷന് നയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍കൈയെടുത്തതില്‍ പ്രശംസിച്ച് കേന്ദ്ര വനിതാശിശു വികസന മന്ത്രി സ്മൃതി ഇറാനി.
ഞങ്ങളുടെ പ്രധാന സേവകന് എന്ന നിലയില്‍ അന്താരാഷ്ട്ര യോഗ ദിനത്തില്‍ എല്ലാ ഇന്ത്യക്കാര്‍ക്കും ഇത് അഭിമാന നിമിഷമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുഎന്‍ ആസ്ഥാനത്ത് യോഗ പരിശീലനത്തിലൂടെ ഇന്ത്യയുടെ പൈതൃകവും വികസന കാഴ്ചപ്പാടും നയിക്കുയാണ്. ഒമ്പതാമത് അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ഭാഗമായി ഇന്ന് രാവിലെ നോയിഡ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ യോഗദിന പരിപാടിയില്‍ രാജ്യത്തിനും യോഗ ആചരിക്കുന്നവര്‍ക്കും മന്ത്രി ആശംസകളും നേര്‍ന്നു.
ഇന്ത്യ ആരോഗ്യമുള്ളതായിരിക്കണമെന്നും നവീകരണത്തിന്റെ ആത്മാവോടെ അത് സാമ്പത്തിക വ്യവസ്ഥയില്‍ മഹത്തായ സ്ഥാനം നേടണമെന്നത് പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാടാണ്. യോഗാഭ്യാസത്തിലൂടെ സന്തുലിത ജീവിതം നയിക്കാന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും സാധിക്കണമെന്നാണ് ആഗ്രഹം.
ഇപ്പോള്‍, ലോകം ഇന്ത്യയെ കാണുന്നത് നിക്ഷേപ അവസരത്തിനായി മാത്രമല്ല, ഉയര്‍ന്നുവരുന്ന ആഗോള ക്രമത്തിന്റെ വീക്ഷണകോണില്‍ നിന്നാണ്. ഇത് ഒരു ഇന്ത്യക്കാരന് എന്ന നിലയില്‍ അഭിമാനിക്കേണ്ട വിഷയമാണെന്നും സ്മൃതി ഇറാനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: