പാരീസ്: ലോകത്തെ ഏറ്റവും മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബാലണ്‍ ഡി ഓര് പുരസ്കാരത്തിന് താനും അര്‍ഹനാണെന്ന് ഫ്രാന്‍സിന്റെ സൂപ്പര്‍ താരം കിലിയന്‍ എംബപ്പെ. ലോകകപ്പ് ജേതാവായ ലയണല്‍ മെസ്സിയും പ്രീമിയര്‍ ലീഗ് ടോപ് സ്കോററായ ഏര്‍ലിങ് ഹാളണ്ടും തമ്മിലായിരിക്കും ഇത്തവണ ബാലണ്‍ ഡി ഓറിനായി മത്സരമുണ്ടാകുക എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് താനും ബാലണ്‍ ഡി ഓറിന് അര്‍ഹനാണെന്ന് എംബാപ്പെ വ്യക്തമാക്കിയിരിക്കുന്നത്.
ഈ സീസണില്‍ പിഎസ്ജിക്ക് ലീഗ് കിരീടം സമ്മാനിച്ച എംബാപ്പെ ലോകകപ്പില്‍ ഫ്രാന്‍സിനെ ഫൈനലില്‍ എത്തിക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചു. ഫൈനലില്‍ ഹാട്രിക് നേടിയെങ്കിലും കൈയകലെ കിരീടം കൈവിട്ടു. എങ്കിലും ലോകകപ്പിലെ ഗോള്‍വേട്ടക്കാരനുള്ള ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി. സീസണില്‍ പിഎസ്ജിയുടെയും ടോപ് സ്കോറര്‍ ആയ എംബാപ്പെ ക്ലബ്ബിനായും രാജ്യത്തിനായും 54 ഗോളുകളാണ് ഈ സീസണില്‍ അടിച്ചു കൂട്ടിയത്.
ബാലണ്‍ ഡി ഓര് പോരാട്ടത്തില്‍ മെസ്സിക്കൊപ്പം മത്സരിക്കുന്ന ഹാളണ്ടും 54 ഗോളുകളാണ് സീസണില്‍ നേടിയത്. ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ട എംബാപ്പെക്ക് കീഴില്‍ യുറോ യോഗ്യതാ പോരാട്ടത്തില്‍ ഫ്രാന്‍സ് കഴിഞ്ഞ ദിവസം ഗ്രീസിനെ മറികടന്നിരുന്നു. ഈ മത്സരത്തിലെ ഫ്രാന്‍സിന്റെ വിജയഗോള്‍ നേടിയതും എംബപ്പെയായിരുന്നു.
ഈ ഗോളോടെയാണ് എംബാപ്പെ ഹാളണ്ടിന്റെ ഗോള്വേട്ടക്കൊപ്പമെത്തിയത്. ബാലണ്‍ ഡി ഓര് സ്വന്തമാക്കാനുള്ള മാനദണ്ഡങ്ങളെല്ലാം താന്‍ പാലിക്കുന്നുണ്ടെന്നാണ് കരുതുന്നതെന്ന് ഗ്രീസിനെതിരായ നാണ് ന് ബാലണ്‍ ഡി ഓറിനുള്ള 30 താരങ്ങളുടെ ചുരുക്കപ്പട്ടിക പുറത്തുവിടുക. ഒക്ടോബര്‍ 16ന് ബാലണ്‍ ഡി ഓര് ജേതാവിനെ വോട്ടെടുപ്പിലൂടെ പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: