Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഒരു ദിവസത്തേയ്‌ക്കുള്ള ഓക്‌സിജന്‍മാത്രം; കനേഡിയന്‍ നാവികസേനയ്‌ക്കൊപ്പം അമേരിക്കന്‍ കോസ്റ്റ്ഗാര്‍ഡും ഊര്‍ജ്ജിത തെരച്ചിലില്‍

സമുദ്രാന്തര്‍ ഭാഗത്തായാണ് ഇവര്‍ക്കായി തെരച്ചില്‍ നടത്തുന്നത്. ഇതുവരെ ഏകദേശം ഇരുപത്തി ആറായിരം ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് തെരച്ചില്‍ നടത്തി. കനേഡിയന്‍ നാവികസേനയ്‌ക്കൊപ്പം അമേരിക്കന്‍ കോസ്റ്റ്ഗാര്‍ഡും തെരച്ചിലിനായി രംഗത്തുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2023, 01:46 pm IST
in World

വാഷിങ്ടണ്‍ : ഒരു ദിവസത്തേയ്‌ക്കുള്ള ഓക്‌സിജന്‍ മാത്രം ശേഷിക്കേ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കനേഡിയന്‍ ഭാഗത്ത് കാണാതായ അന്തര്‍വാഹിനിക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. അഞ്ച് പേരാണ് ഈ അന്തര്‍വാഹിനിക്കുള്ളില്‍ അകപ്പെട്ടിരിക്കുന്നത്. ഇതില്‍ ഇന്ത്യയിലേക്ക് നമീബിയയില്‍ നിന്നും ചീറ്റപ്പുലികളെ എത്തിക്കാന്‍ നിര്‍ണായക പങ്കുവഹിച്ച കോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിങ്ങും ഉള്‍പ്പെടുന്നുണ്ട്.  

ഹാര്‍ഡിങ്ങിനെക്കൂടാതെ, ഫ്രഞ്ച് മുങ്ങല്‍ വിദഗ്ധന്‍ പോള്‍- ഹെന്റി നര്‍ജിയോലെറ്റ്, ഓഷ്യന്‍ഗേറ്റ് എക്സ്പെഡിഷന്‍സ് സ്ഥാപകന്‍ സ്റ്റോക്ക്ടണ്‍ റഷ്, പാക്കിസ്ഥാന്‍ വ്യവസായി ഷഹ്സാദ ദാവൂദ്, മകന്‍ സുലൈമാന്‍ എന്നിവരാണ് കുടുങ്ങിക്കിടക്കുന്നത്. അഞ്ച് പേര്‍ക്കായി നാല് ദിവസത്തേയ്‌ക്കുള്ള ഓക്‌സിജനാണ് അന്തര്‍വാഹിനിയില്‍ ശേഖരിച്ച് വെച്ചിട്ടുള്ളത്. ഇനി ഒരു ദിവസത്തേയ്‌ക്കുള്ള ഓക്‌സിജന്‍ മാത്രമാണ് അന്തര്‍വാഹിനിയില്‍ ശേഷിക്കുന്നത്. അതുകൊണ്ടുതന്നെ അതിലുള്ളവരെ കണ്ടെത്തുന്നതിനായി പ്രാര്‍ത്ഥനയിലാണ് ലോകം.  

സമുദ്രാന്തര്‍ ഭാഗത്തായാണ് ഇവര്‍ക്കായി തെരച്ചില്‍ നടത്തുന്നത്. ഇതുവരെ ഏകദേശം ഇരുപത്തി ആറായിരം ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് തെരച്ചില്‍ നടത്തി. കനേഡിയന്‍ നാവികസേനയ്‌ക്കൊപ്പം അമേരിക്കന്‍ കോസ്റ്റ്ഗാര്‍ഡും തെരച്ചിലിനായി രംഗത്തുണ്ട്. ചൊവ്വാഴ്ച വൈകിട്ടോടെ ഡീപ് എനര്‍ജി എന്ന മറ്റൊരു കപ്പല്‍ക്കൂടി അറ്റ്‌ലാന്റിക്കില്‍ തെരച്ചില്‍ നടത്തുന്നുണ്ട്. അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് വിമാനങ്ങളും നിരീക്ഷണ പറക്കല്‍ നടത്തുന്നുണ്ട്.  

അതിനിടെ ജലത്തിനടിയില്‍ നിന്നും ശബ്ദ തരംഗങ്ങള്‍ ലഭിച്ചതായും സൂചനയുണ്ട്. ശബ്ദതരംഗങ്ങള്‍ തിരിച്ചറിയുന്നതിനായി ഉപയോഗിക്കുന്ന സോനാര്‍ ഉപകരണങ്ങള്‍ ചില ശബ്ദ തരംഗങ്ങള്‍ പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്. രക്ഷാ ദൗത്യത്തിന്റെ ഭാഗമായിട്ടുള്ള പി 3 എയര്‍ക്രാഫ്റ്റ് വിന്യസിച്ച സോനാര്‍ ആണ് ശബ്ദ തരംഗങ്ങള്‍ പിടിച്ചെടുത്തിരിക്കുന്നത്. ഇത് യുഎസ് വിദഗ്ധര്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. 

ആദ്യം ശബ്ദ തരംഗങ്ങള്‍ പിടിച്ചെടുത്ത് നാല് മണിക്കൂറിന് ശേഷമാണ് അടുത്തത് ലഭിച്ചത്. പിന്നീട് അര മണിക്കൂറിന്റെ ഇടവേളകളിലാണ് ശബ്ദം കേട്ടുകൊണ്ടിരുന്നത്.ടൈറ്റന്‍ കാണാതായ സ്ഥലത്തു നിന്നാണ് ഈ ശബ്ദ തരംഗങ്ങള്‍ ലഭിച്ചതെന്നാണ് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ പറയുന്നത്. 

ഞായറാഴ്ച പുലര്‍ച്ചയോടെയാണ് ടൈറ്റനെ കാണാതാവുന്നത്. കാനഡയില്‍ നിന്നുമാണ് ടാറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണുന്നതിനായി സഞ്ചാരികളുമായി മുങ്ങിക്കപ്പല്‍ യാത്രതിരിച്ചത്. അന്തര്‍വാഹിനി കാണാതായ വിവരം ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത് ബിബിസിയാണ്. എന്നാല്‍ എപ്പോഴാണ് അന്തര്‍വാഹിനി കാണാതായതെന്നത് സംബന്ധിച്ച് വ്യക്തതയില്ല എന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യാത്രയുടെ സംഘാടകര്‍ യുഎസ് കമ്പനിയായ ഓഷന്‍ഗേറ്റ് എക്‌സ്പഡീഷന്‍സാണ്. വളരെ സാഹസികമായ സമുദ്രാന്തര്‍ ഭാഗമടക്കം സന്ദര്‍ശിച്ചു കൊണ്ടുള്ള അനേകം യാത്രകളും പരിപാടികളും സാധാരണയായി ഓഷന്‍ഗേറ്റ് സംഘടിപ്പിക്കാറുണ്ട്. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാനുള്ള ഈ യാത്രയ്‌ക്ക് ഓരോ യാത്രക്കാരില്‍ നിന്ന് രണ്ടുകോടി രൂപയാണ് കമ്പനി ഈടാക്കിയത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.  

ഓക്സിജന്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഉണ്ടെങ്കിലും പുറത്തുനിന്ന് മാത്രമേ ടൈറ്റന്‍ തുറക്കാന്‍ സാധിക്കൂ. അതുകൊണ്ടുതന്നെ അകത്തുള്ള യാത്രക്കാര്‍ക്ക് ഒരിക്കലും സ്വയം രക്ഷപ്പെടാന്‍ സാധിക്കില്ല. 30 മണിക്കൂര്‍ നേരത്തെ ഓക്സിജന്‍ മാത്രമാണ് ഇനി ടൈറ്റനില്‍ അവശേഷിക്കുന്നതെന്നാണ് വിവരം. മോശം കലാവസ്ഥയുള്ളതും തെരച്ചിലിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. 

Tags: ടൈറ്റാനിക്ടൈറ്റന്‍അന്തര്‍വാഹിനി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ പോയ ടൈറ്റൻ അന്തർവാഹിനി വായുസമ്മര്‍ദ്ദം കൂടി ഉള്ളിലേക്ക് പൊട്ടിത്തെറിച്ചു; മൃതദേഹങ്ങള്‍ തേടി റോബോട്ടുകള്‍

ടൈറ്റിനിലെ യാത്രക്കാര്‍: സ്റ്റോക്ക്ടണ്‍ റഷ്, സുലൈമാന്‍, ഷഹ്‌സാദാ ദാവൂദ്, ഹമിഷ് ഹാര്‍ഡിങ്, പോള്‍ ഹെന്റി നര്‍ഗോലെറ്റ്
World

പ്രതീക്ഷകള്‍ അസ്തമിച്ചു; ടൈറ്റന്‍ സമുദ്ര പേടകം തകര്‍ന്നതായി സ്ഥിരീകരണം; അഞ്ചു പേരും മരിച്ചു

World

കടലിന്റെ അടിത്തട്ടില്‍ നിന്ന് പ്രതീക്ഷയുടെ ശബ്ദതരംഗം; ടൈറ്റന്‍ അന്തര്‍വാഹിനിയുടേതെന്ന് കരുതുന്ന ശബ്ദതരംഗം പിടിച്ചെടുത്തത് കനേഡിയന്‍ സോനാര്‍

World

ടൈറ്റാനിക് കാണാന്‍ 5 പേരുമായി സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് പോയ അന്തര്‍വാഹിനി കാണാതായി;96 മണിക്കൂര്‍ ശ്വസിക്കാനുളള ഓക്‌സിജന്‍ മാത്രം

India

അന്തര്‍വാഹിനി വാഗ്ഷീറിന്റെ കടല്‍ പരീക്ഷണം ആരംഭിച്ചു; 2024-ന്റെ തുടക്കത്തില്‍ നാവികസേനയ്‌ക്ക് കൈമാറും

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

മാലേഗാവ് സ്ഫോടനം: നാല് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി, കുറ്റപത്രം റദ്ദാക്കി ബോംബെ ഹൈക്കോടതി

ജയിലിൽ ഭീകരവാദ റിക്രൂട്ട്മെൻ്റ് കേസ് ; തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

ഇണ്ടിയുടെ പൊറുക്കാനാകാത്ത ചതി

കേരളത്തിലെ അറബിക് റെസ്റ്റോറന്റുകൾക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടോ ? സാമ്പത്തിക സ്രോതസ്സും രാജ്യ വിരുദ്ധ ബന്ധവും അന്വേഷിക്കണം ; എൻഐഎക്ക് കത്ത്

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; പട്ടാമ്പി സ്വദേശി മരിച്ചു, മരണസംഖ്യ 14 ആയി, പ്രവീൺ ജോലി ചെയ്തത് മിന്നൽ ഇനങ്ങൾ ഉണ്ടാക്കുന്നിടത്ത്

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടകാരണം കനത്ത ചൂടല്ലെന്ന് പെസോ; ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് റിപ്പോർട്ട് ഉടൻ

ബംഗാളിലാണോ?പേ ടി എമ്മും പേ ടു ടിഎംസിയും തമ്മിൽ തെറ്റരുതെ; തെരഞ്ഞെടുപ്പ് പരസ്യം ഹിറ്റായി

ദുര്‍മന്ത്രവാദ നിരോധനത്തിന്റെ മറവില്‍ ഹിന്ദുത്വത്തെ വേട്ടയാടുന്നു: ഭാരതീയ ജ്യോതിഷ വിചാര സംഘം

അളവിൽ കൂടുതൽ വെടിമരുന്ന്; പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.