ന്യൂദല്‍ഹി : ഓം റൗട്ട് സംവിധാനം ചെയ്ത് പ്രഭാസ് നായകനാകുന്ന ആദിപുരുഷ് നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത്. രാമായണത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മിച്ചതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്‌സ് അസോസിയേഷനാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.
യഥാര്‍ത്ഥ രാമായണ കഥയല്ല ഇത്. ഇതില്‍ രാമനേയും ഹനുമാനേയും ആക്ഷേപിക്കുന്ന വിധത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഹിന്ദു മത വികാരത്തേയും വ്രണപ്പെടുത്തുന്നതാണെന്നും അതിനാല്‍ ആദിപുരുഷിന്റെ ചിത്രീകരണം നിരോധിക്കണമെന്നും പ്രധാനമന്ത്രിക്കുള്ള കത്തില്‍ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.
സിനിമയിലെ രാമനെയും, രാവണനെയും വീഡിയോ ഗെയിം പോലെയാണ് തോന്നിയത്. ലോകത്തിലും ഇന്ത്യയിലും ഉള്ളവരെ ഒന്നാകെ ഇത് വേദനിപ്പിക്കുന്നതാണ്. ഹിന്ദുവികാരം വ്രണപ്പെടുത്തിയതിനും, ശ്രീരാമനെയും, സീതയെയും ഹനുമാനെയും അപമാനിച്ചതില്‍ സംവിധായകന്‍ ഓം റൗട്ടിനും നിര്‍മ്മാതക്കള്‍ക്കെതിരെയും എഫ്‌ഐആര്‍ ഇടണം. ഒടിടിയില്‍ റിലീസ് ചെയ്യുന്നതിലും വിലക്ക് ഏര്‍പ്പെടുത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: