ന്യൂദല്‍ഹി: മഴവെള്ള സംഭരണത്തെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിനായി തെരുവ് നാടകം അവതരിപ്പിക്കുന്ന അരുണാചല്‍ പ്രദേശിലെ വെസ്റ്റ് കമെങ് ജില്ലയിലുള്ള നെഹ്റു യുവകേന്ദ്രയില്‍ നിന്നുള്ള സന്നദ്ധപ്രവര്‍ത്തകരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെ ട്വീറ്റിന് മറുപടിയായി ആണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.
ഇത്തരം ശ്രമങ്ങള്‍ ശ്ലാഘനീയമാണ്. വിവിധ വിഷയങ്ങളില്‍ അവബോധം പ്രചരിപ്പിക്കുന്നതില്‍ അവ വളരെയേറെ മുന്നോട്ട് പോകുന്നു. ജലസംരക്ഷണത്തിന്റെ സന്ദേശം മുന്നോട്ട് കൊണ്ടുപോകുന്നതിന് ഇന്ത്യയിലുടനീളം കൂടുതല്‍ ആളുകള്‍ ഇത്തരം ശ്രമങ്ങള്‍ ഏറ്റെടുക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുവെന്നും അദേഹം ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: