ഹത്രാസ്: യുഎപിഎ കേസ് പ്രതി സിദ്ദിഖ് കാപ്പനെ വെള്ളപൂശാന്‍ കിണഞ്ഞു ശ്രമിക്കുന്നവര്‍ കണ്ടില്ലെന്നു നടിക്കുന്ന ചില ചോദ്യങ്ങളുണ്ട്. അറി യില്ലെന്നു നടിക്കുന്ന ചില ഉത്തരങ്ങളും. ഹത്രാസ് കേസില്‍ സിദ്ദിഖ് കാപ്പനൊപ്പം പ്രതികളായി ഇപ്പോഴും ജയിലില്‍ കിടക്കുന്ന നാലു മലയാളികള്‍ കൂടെയുണ്ട്. കാപ്പനൊപ്പം പിടിയിലായ മൂന്നു പേരും ഉത്തരേന്ത്യക്കാരായിരുന്നു. പിന്നീടാണ് നാലു മലയാളികളെ കൂടി അറസ്റ്റ് ചെയ്ത് പ്രതി ചേര്‍ത്തത്.
സിദ്ദിഖ് കാപ്പന്റെ മൊഴിയുടെയും വാട്സാപ് ചാറ്റുകളുടെയും ഫോണ്‍ വിളികളുടെയും അടിസ്ഥാനത്തിലാണ് ഇവര്‍ നാലു പേരും പ്രതി ചേര്‍ക്കപ്പെട്ടത്. അഞ്ചല്‍ സ്വദേശി റൗഫ് ഷെറീഫ്, പന്തളം സ്വദേശി അന്‍ഷാദ് ബദറുദ്ദീന്‍, വടകര സ്വദേശി ഫിറോസ് ഖാന്, മലപ്പുറം സ്വദേശി കെ.പി.കമാല്‍ എന്നിവര്‍. ഇവരാരും നിരപരാധികളാണെന്ന് ഇതുവരെ ഒരു മാധ്യമവും വിലപിച്ചു കണ്ടിട്ടില്ല.
പോപ്പുലര്‍ ഫ്രണ്ട് ഫണ്ട് റെയ്സര്‍ റൗഫ് ഷെറീഫ്, ഹിറ്റ് സ്ക്വാഡ് കമാന്‍ഡര്‍ കെ.പി.കമാല്‍, ഹിറ്റ് സ്ക്വാഡ് പരിശീലകരായ അന്‍ഷാദ് ബദറുദ്ദീന്‍, ഫിറോസ് ഖാന് എന്നൊക്കെ തന്നെയാണ് മലയാള മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിട്ടുള്ളത്. സിദ്ദിഖ് കാപ്പന് നിരപരാധിയും കാപ്പന്റെ മൊഴിയില്‍ പിടിയിലായവര്‍ ഭീകരരും എന്നാണ് മലയാള മാധ്യമങ്ങളുടെ യുക്തിരെഹിത വാദം.
സിദ്ദിഖ് കാപ്പനെ കുറിച്ചു കൂട്ടു പ്രതികള്‍ നല്കിയ മൊഴി പോപ്പുലര്‍ ഫ്രണ്ട് ബുദ്ധിജീവിയും ആശയ പ്രചാരകനും എന്നതാണ്. ഹിറ്റ് സ്ക്വാഡ് അംഗങ്ങള്‍ക്കു വരെ കാപ്പന് താത്വിക ക്ലാസുകളെടുത്തിരുന്നു. തീവ്രവാദത്തിന്റെ കാര്യത്തില്‍ കാപ്പന് കൂട്ടു പ്രതികളേക്കാള്‍ ഒരു ഗ്രേഡ് മുകളിലായിരുന്നു എന്നര്‍ഥം. പക്ഷേ ഇടതു ജിഹാദി ഇക്കോ സിസ്റ്റത്തിന്റെ ഭാഗമായ മലയാള മാധ്യമങ്ങള്‍ വസ്തുതകള്‍ മറച്ചുവച്ചു കാപ്പനു വേണ്ടി വിലാപ കാവ്യങ്ങളാണ് എഴുതി കൂട്ടിയത്.
ചാനല്‍ അവതാരകര്‍ക്ക് കാപ്പന് വിശുദ്ധ പശുവായി. മലപ്പുറം വോട്ടു ബാങ്കില്‍ കണ്ണുള്ള രാഷ്ട്രീയ നേതാക്കള്‍ കാപ്പനൊപ്പം എന്നു ധ്വനിപ്പിക്കാന്‍ കിട്ടുന്ന അവസരങ്ങളൊന്നും പാഴാക്കിയിട്ടില്ല. കേരളത്തില്‍ ഇടതു വലതു മുന്നണി നേതാക്കള്‍ക്ക് കാപ്പന് മഹാനായ മാധ്യമ പ്രവര്‍ത്തകനായി. പക്ഷേ കാപ്പന്റെ മൊഴിയനുസരിച്ച് പ്രതി ചേര്‍ക്കപ്പെട്ട മറ്റു നാലു മലയാളികള്‍ക്ക് വേണ്ടി ഒരു അക്ഷരം മിണ്ടാന്‍ മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളുമില്ല. തേജസ് മുഖ്യ പത്രാധിപര്‍ പി. കോയ ഉള്‍പ്പെടെയുളള പോപ്പുലര്‍ ഫ്രണ്ടുകാരെ എന്‍ഐഎ കൊണ്ടു പോയി ജയിലിലാക്കിയപ്പോള്‍ ഇരവാദം ഉയര്‍ത്താനുള്ള ധൈര്യം മലയാള മാധ്യമ പ്രവര്‍ത്തകര്‍ക്കുണ്ടായില്ല. അത് എന്‍ഐഎ പേടി കാരണമാകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: