ഒമ്പതു വയസുകാരി സാമവേദയെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ എസ്.എസ് ബിജുരാജ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ‘അമിയ’ എന്ന മ്യൂസിക്കല്‍ ഹൊറര്‍ സിനിമയ്ക്ക് യൂണിവേഴ്സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ ലോക റെക്കോര്‍ഡ് കരസ്ഥമാക്കി. ലോകത്ത് ആദ്യമായാണ് ഒരു സിനിമക്കുവേണ്ടി 36 ഗായകര്‍ ചേര്‍ന്ന് ഗാനം ആലപിക്കുന്നത്. ഡബ്ല്യുഎംഡി മൂവീസും സൗണ്ട് വേവ്സ് പ്രൊഡക്ഷന്‍സും റഹീബ് മീഡിയയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അച്ഛനമ്മമാരുടെ ശ്രദ്ധയില്ലായ്മകൊണ്ട് തന്റെ കഴിവുകള്‍ തിരിച്ചറിയപ്പെടാതെ പോയ അമിയ എന്ന പെണ്‍കുട്ടിയുടെ കാഴ്ചപ്പാടിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്.
മലയാള സിനിമയ്ക്ക് പുതിയ ചരിത്രം സമ്മാനിച്ച ‘അമിയ’ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഉറുദു, ഗുജറാത്തി, മറാത്തി, ബംഗാളി, പഞ്ചാബി എന്നീ 10 ഇന്ത്യന്‍ ഭാഷകളിലും ഇംഗ്ലീഷ്, ഫ്രഞ്ച്, അറബിക്, സിംഹള, നേപ്പാളി, ജര്‍മന്‍, ജാപ്പനീസ്, ചൈനീസ്, ഇറ്റാലിയന്‍, റഷ്യന്‍, കൊറിയന്‍, തായ്, സ്പാനിഷ്, ഗ്രീക്ക് എന്നീ 14 വിദേശഭാഷകളിലുമായി 74 പാട്ടുകള്‍ ഒരുക്കിയിരിക്കുന്നു.
ലോക സിനിമ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു ഉദ്യമത്തിന് സിനിമ സംഗീത മേഖല സാക്ഷ്യംവഹിക്കുന്നത്. സന്തോഷ് അഞ്ചല്‍, കെ.ജി രതീഷ് എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. മുരളി കൃഷ്ണ, വിഷ്ണു. വി.ദിവാകരന് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: