ലതിക ശശീന്ദ്രന്
വീടിനു മുകളില്‍
പടര്‍ന്നു കയറി
കുശലം പറയും
ഈശ്വരമുല്ലയില്
ഒരുകിളി ചെറുകിളി
കുടു വെച്ചിട്ടെന്നും
കീയോ.കീയോ.കീയോ..
വിടര്‍ന്നു നില്ക്കും മന്ദാരം…
ചിരിച്ചു കൊണ്ടതു
കേള്‍ക്കുന്നു..
നറുമണം വിതറും
പൂങ്കാറ്റ് തൊട്ടു
തലോടി
പോകുമ്പോള്‍
നാണിച്ചു നില്ക്കും
നന്ത്യാര്‍വട്ടം…
മാമ്പഴം തിന്നുന്ന
അണ്ണാറക്കണ്ണന്
കല്ലെടുത്തൊരു
കണിയാതുമ്പി
നൃത്തം ചവിട്ടി കാശിത്തുമ്പ..
കൗതുകമോടെ
മുക്കുറ്റിയും
വിരുന്നറിഞ്ഞൊരു
കാക്കച്ചി.
ഇരുന്ന് പാടി കാ കാ കാ….
പുടവയുടുത്തൊരു
സുന്ദരിവന്നേ…
എന്തോരു ചന്തം
അമ്മാവാ…
വിളിച്ചു ചൊല്ലി
കനകാംബരം
പിടിച്ചിരുത്തി
ചെത്തിപൂ
ഇലയിട്ടങ്ങനെ
അമ്മാവനും
സദ്യ വിളമ്പി അമ്മായിയും
കണ്ണിറുക്കി രണ്ടാളും
കുടു കുടു കുടു കുടു
ചിരിക്കുന്നു.!
പ്രതികരിക്കാൻ ഇവിടെ എഴുതുക: