ജക്കാര്‍ത്ത : ഇന്തോനേഷ്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ പുരുഷ സിംഗിള്‍സ് സെമിയില്‍ ഇന്ന് എച്ച് എസ് പ്രണോയ് ടോപ്പ് സീഡ് ഡെന്മാര്ക്കിന്റെ വിക്ടര്‍ അക്സെല്സണുമായി ഏറ്റുമുട്ടും. ഏഴാം സീഡ് പ്രണോയ് ജപ്പാന്റെ കൊടൈ നരോക്കയെ പരാജയപ്പെടുത്തിയാണ് സെമിയിലെത്തിയത്. സ്കോര്‍ 21-18, 21-16.
പുരുഷ ഡബിള്‍സില്‍ ഇന്ത്യന്‍ ജോഡികളായ സാത്വിക്സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം സെമി പോരാട്ടത്തിന് ഇന്നിറങ്ങും. ദക്ഷിണ കൊറിയയുടെ സീഡ് ചെയ്യപ്പെടാത്ത ജോഡികളായ കാങ് മിന്-ഹ്യുക്ക്-സിയോ സിയുങ്-ജെ സഖ്യത്തെയാണ് ഇന്ത്യന്‍ സഖ്യം നേരിടുക.
ഇന്നലെ നടന്ന പോരാട്ടത്തില്‍ ഏഴാം സീഡ് സാത്വിക്സായിരാജും ചിരാഗും ലോക ഒന്നാം നമ്പര്‍ കൂട്ടുകെട്ടായ മുഹമ്മദ് റിയാന്‍ അര്‍ഡിയാന്റോ-ഫജര്‍ അല്‍ഫിയാന്‍ സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്.21-13, 21-13 എന്ന സ്കോറിനാണ് ഇന്തോനേഷ്യന്‍ സഖ്യത്തെ പരാജയപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: