പത്തനംത്തിട്ട: എ.എ. റഹീം എം.പിക്കെതിരേ അപകീര്‍ത്തികരമായ വീഡിയോ പോസ്റ്റ് ചെയ്തെന്ന പരാതിയില്‍ ബി.ജെ.പി. പ്രവര്ത്തകന് അറസ്റ്റില്‍. ആറന്മുള കോട്ട സ്വദേശി അനീഷാണ് അറസ്റ്റിലായത്. ചാനല്‍ ചര്‍ച്ചയില്‍ ഉയര്‍ന്ന വാദങ്ങളെ മൊബൈല്‍ ഫോണ്‍ ഉയര്‍ത്തിക്കാട്ടി പ്രതിരോധിക്കുന്ന എം.പിയുടെ വീഡിയോയും മോന്സന് മാവുങ്കലിന്റെ വീട്ടിലെ സിംഹാസനത്തില്‍ തലപ്പാവ് ധരിച്ചിരിക്കുന്ന ഒരു ചിത്രവും ഒന്നിച്ച് ചേര്‍ത്തുകൊണ്ടുള്ള 25 സെക്കന്റ് ദൈര്‍ഘ്യം വരുന്ന വീഡിയോയാണ് അനീഷ് കോട്ട എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ പങ്കുവെച്ചത്.
ഈ ദൃശ്യങ്ങളും ഇതോടൊപ്പം ചേര്‍ത്തിരിക്കുന്ന വീഡിയോയുടെ ഉള്ളടക്കവും അപകീര്‍ത്തികരമാണെന്ന് ചൂണ്ടിക്കാട്ടി എ.എ. റഹീം എം.പി. പോലീസിനെ സമീപിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ തൃശ്ശൂര്‍ ചെറുത്തുരുത്തി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വീഡിയോ ഇതുവരെ പതിനാറായിരം പേരോളം പേര് കാണുകയും മുന്നൂറിലധികം പേര് ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: