കോഴിക്കോട്: വിദേശത്ത് പോയി, ഔദ്യോഗികമായി ഒരു രാജ്യത്തിന്റെ തലവനുമായി ചര്‍ച്ച നടത്തുമ്പോള്‍ ഒരു സംസ്ഥാനയത്തിന് സ്വന്തം പ്രോട്ടോകോള്‍ സാധ്യമാണോ. ഇരു രാജ്യങ്ങളെന്നല്ലാതെ ഒരു സംസ്ഥാനവും രാജ്യവും തമ്മില്‍ ചര്‍ച്ച എന്ന പ്രത്യേക സംവിധാനവും ചട്ടവും ഇല്ലാത്തതിനാല്‍ രാജ്യങ്ങള്‍ തമ്മിലുള്ള പ്രോട്ടോകോള്‍ പിന്തുടരണമെന്നാണ് ചട്ടം എന്ന് ഈകാര്യത്തില്‍ പരിജ്ഞാനമുള്ള വിദഗ്ദ്ധര്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ക്യൂബ സന്ദര്‍ശിച്ച് പ്രസിഡന്റ് മിഗ്വേല്‍ ഡിയാസ് കനാലുമായി ചര്‍ച്ച നടത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയന് പ്രോട്ടോകോള്‍ തെറ്റിച്ചത് ചര്‍ച്ചയാകുന്നു.
ഹവാനയില്‍ ക്യൂബന്‍ പ്രസിഡന്റ് കനാലുമായി ചര്‍ച്ച നടത്തിയ മുഖ്യമന്ത്രി ഇരുന്നത് ക്യൂബന്‍ ദേശീയ പതാകയുടെ ഭാഗത്താണ്. അതത് രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നതിന് അവരവരുടെ ദേശീയപതാക ഉയര്‍ത്തി പിന്നില്‍ വച്ചാണ് വിദേശ രാജ്യ പ്രതിനിധികള്‍ ചര്‍ച്ച നടത്താറ്. ഇത് പ്രധാനമന്ത്രിയായാലും ഏത് ഉദ്യോഗസ്ഥനായാലും ഇതാണ് പതിവ്. മുഖ്യമന്ത്രിയുടെ വിദേശ യാത്രയും മറ്റും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുന്നതും അനുമതി നല്‍കുന്നതും മറ്റും ഈ തരത്തിലുള്ള വ്യവസ്ഥകളും പ്രോട്ടോകോളുകളും ഒക്കെ പരിഗണിച്ചാണ്. മാധ്യമങ്ങളില്‍ ഇതിനകം മുഖ്യമന്ത്രിയുടെ പ്രോട്ടോകോള്‍ തെറ്റിച്ച ചിത്രം വന്നുകഴിഞ്ഞു. ഏറെ ഗൗരവത്തോടെയാണ് അധികൃതര്‍ ഈ സംഭവത്തെ കാണുന്നതെന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: