അഹമ്മദാബാദ്: ഗുജറാത്തില്‍ ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ ശക്തി വൈകിട്ടോടെ കുറയുമെന്ന് കാലാവസ്ഥാവകുപ്പ്. ചുഴലിക്കാറ്റില്‍ രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്ത ത്.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സാഹചര്യങ്ങള്‍ വിലയിരുത്തി. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടീലുമായും മോദി സംസാരിച്ചു.
മോര്‍ബിയില്‍ 300 ഓളം വൈദ്യുത പോസ്റ്റുകള്‍ തകര്‍ന്നു. സംസ്ഥാനത്ത് പലയിടത്തും വൈദ്യുതി മുടങ്ങി. 45 ഗ്രാമങ്ങള്‍ പൂര്‍ണമായും ഇരുട്ടിലായി. വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ നടപടികള്‍ തുടരുകയാണ്.
കാറ്റിന്റെ തീവ്രത മൂലം 99 ട്രെയിനുകളാണ് റദ്ദാക്കിയത്. സംസ്ഥാനത്തെമ്പാടുമായി 524 മരങ്ങള്‍ കടപുഴകി. ജാം നഗറിലും ദ്വാരക പന്തകിലും ശക്തമായ കാറ്റും മഴയും തുടരുകയാണ്. സൗരാഷ്ട്രയിലും കച്ച് മേഖയിലും ചുവപ്പ് ജാഗ്രതയാണ്. ഭുജിലും മഴ ശക്തമാണ്. തീരപ്രദേശങ്ങളില്‍ കടല്‍ തിരകള്‍ കരയിലേക്ക് അലറിയടുക്കുന്നു.
കാറ്റിലും മഴയിലുമായി ഇതുവരെ 22 പേര്‍ക്ക് പരിക്കേറ്റു കനത്ത മഴ തുടരുമെന്നും ജനങ്ങള്‍ വീടിനുള്ളില്‍ തന്നെ കഴിയണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ചുഴലിക്കാറ്റ് ദുര്‍ബലമായെങ്കിലും രാജസ്ഥാനിലേക്ക് കടക്കുകയാണ്. മുഖ്യമന്ത്രി അശോക് ഗെലോട്ട് അടിയന്തര യോഗം വിളിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: