കോഴിക്കോട് : ബി ജെ പിയില്‍ നിന്ന് രാജിവയ്ക്കുന്നതായി സംവിധായകന് അലി അക്ബര്‍ രാമസിംഹന്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഇമെയില്‍ വഴി രാജിക്കത്ത് കൈമാറി.
കലാകാരന് എന്ന നിലയില്‍ പലപ്പോഴും സ്വന്തം അഭിപ്രായം തുറന്നു പറയേണ്ടിവരും. എന്നാല്‍ ബിജെപിയിലെത്തിയ ശേഷം ഇതിന് പലപ്പോഴും സാധ്യമാകുന്നില്ലെന്ന് രാമസിംഹന് വ്യക്തമാക്കി. സ്വതന്ത്ര അഭിപ്രായം പറയുന്നതിന് ഏതെങ്കിലും പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നത് അനുയോജ്യമല്ല.കലാകാരന്മാരാണ് ലോകത്തെ മുന്നോട്ട് നയിച്ചതെന്നും അദ്ദേഹം പറയുന്നു.
ഇനി ഒരു രാഷ്ട്രീയപ്രസ്ഥാനവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കില്ലെന്നും ഹിന്ദു ധര്‍മത്തോടൊപ്പം നില്‍ക്കുമെന്നും രാമസിംഹന് വ്യക്തമാക്കി. ഇപ്പോള്‍ ഒരു രാഷ്ട്രീയത്തിനും അടിമയല്ല. തികച്ചും സ്വതന്ത്രനായി.
2022 ജനുവരിയില്‍ ഇസ്ലാം മതം ഉപേക്ഷിച്ച് അലി അക്ബര്‍ ഹൈന്ദവ മതം സ്വീകരിച്ചിരുന്നു.സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണവാര്‍ത്തയ്ക്ക് താഴെ ചിരിക്കുന്ന ഇമോജികള്‍ ഒരു വിഭാഗം ഇട്ടതിനെ തുടര്‍ന്ന് മനം നൊന്താണ് മതം മാറുന്നതെന്ന് രാമസിംഹന് പറഞ്ഞു. അങ്ങനെയാണ് അലി അക്ബര്‍ രാമസിംഹന് എന്ന പേര് സ്വീകരിക്കുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: