ന്യൂദല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്നു കയറിയ ചൈനീസ് സൈന്യത്തെ സുധീരം ചെറുത്ത്, മടക്കി പായിച്ച സൈനികരുടെ വീര്യത്തിന് മൂന്നു വയസ്. 2020 ജൂണ്‍ 15നും 16നും ഇടയ്‌ക്കാണ്, കേണല്‍ സന്തോഷ് ബാബു അടക്കം 20 സൈനികര്‍ രാജ്യത്തിന്റെ അഖണ്ഡത നിര്‍ലനിര്‍ത്താനും ശത്രുക്കളെ തുരത്താനുമുള്ള ശ്രമത്തില്‍ വീരമൃത്യു വരിച്ചത്.
ആണിയടിച്ച ഗദകളും ഇരുമ്പുവടികളും മറ്റായുധങ്ങളുമായി കടന്നു കയറിയ ചൈനക്കാരെ അതേ തീവ്രതയോടെ ഇന്ത്യന്‍ സൈനികരും കടന്നാക്രമിക്കുകയായിരുന്നു. ഇന്ത്യയുടെ തിരിച്ചടിയില്‍ 43 ചൈനീസ് സൈനികരാണ് കൊല്ലപ്പെട്ടത്. ഗല്‍വാനില്‍ പതിവു പട്രോളിങ്ങ് നടത്തുകയായിരുന്ന ഇന്ത്യന്‍ സൈനികരെ അപ്രതീക്ഷിതമായാണ് ചൈനീസ് സൈന്യം ആക്രമിച്ചത്. സമുദ്ര നിരപ്പില്‍ നിന്ന് 5000 അടി ഉയരത്തില്‍ അതിശൈത്യത്തില്‍ നടന്ന ആക്രമണത്തെ ഇന്ത്യ ഫലപ്രദമായി തന്നെ നേരിട്ടു.
ജീവന്‍ ബലിയര്‍പ്പിച്ച കേണല്‍ സന്തോഷ് ബാബുവിന് 2021ല്‍ മഹാവീര ചക്രം നല്കിയാണ് രാജ്യം ആദരിച്ചത്. ജീവന്‍ ബലിയര്‍പ്പിച്ച മുഴുവന്‍ സൈനികരെയും രാജ്യം ആദരിച്ചു. അതിനു ശേഷം ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യ 50,000 സൈനികരെയും ടാങ്കുകളും പീരങ്കികളും അടക്കമുള്ള ആയുധങ്ങളും വിന്യസിച്ചു. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം ഇന്നും യുദ്ധ സജ്ജമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: