സീതത്തോട്: കോവിഡ് പ്രതിരോധകാലത്ത് പാര്‍ട്ടിപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഡിവൈഎഫ്ഐക്കാരനെ റിമാന്റ് ചെയ്തു. സീതത്തോട് മംഗലശേരി വീട്ടില്‍ മനു എന്ന് വിളിക്കുന്ന എം.പി പ്രദീപിനെ(36)യാണ് മൂഴിയാര്‍ എസ്എച്ച്ഓ ഗോപകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ രഹസ്യ നീക്കത്തിനൊടുവില്‍ ഡല്‍ഹിയില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. ഡിവൈഎഫ്ഐ മുന്‍ മേഖലാ സെക്രട്ടറിയാണ് പ്രദീപ്.
2020 നവംബര്‍ 14 നാണ് കേസിന് ആസ്പദമായ സംഭവം.2020രണ്ടരമാസം തുടര്‍ച്ചയായി യുവതിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. ജില്ലാ കലക്ടര്‍ക്കാണ് യുവതി പരാതി നല്‍കിയത്. കലക്ടര്‍ ഇത് എസ്പിക്ക് കൈമാറുകയും മൂഴിയാര്‍ പൊലീസ് കേസെടുക്കുകയുമായിരുന്നു. പീഡന പരാതി വരുമ്ബോള്‍ സിപിഎം ലോക്കല്‍ കമ്മറ്റിയംഗവും ഡിവൈഎഫ്ഐ മേഖലയാ സെക്രട്ടറിയുമായിരുന്നു മനു. ഇയാള്‍ക്കെതിരേ പെണ്‍കുട്ടി പരാതി നല്കിയപ്പോള് ഒതുക്കാനുള്ള നീക്കം നടത്തിയത് പാര്ട്ടിക്കാര് തന്നെയായിരുന്നു. നടക്കാതെ വന്നപ്പോള്‍ പാര്‍ട്ടി നേതൃത്വം ഇയാളെ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: