Categories: Kerala

വിദ്യയെ കൈയൊഴിഞ്ഞ് ആര്‍ഷോ; വിദ്യ വ്യാജ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയ കേസില്‍ എസ് എഫ്ഐക്കാര്‍ ഉണ്ടെങ്കില്‍ നടപടിയെന്ന് ആര്‍ഷോ

പഴയ കാല എസ്എഫ്ഐ നേതാവും ആര്‍ഷോയുടെ അടുത്ത സുഹൃത്തുമായ കെ.വിദ്യയെ തള്ളി ആര്‍ഷോ. വിദ്യ പിടിക്കപ്പെടും എന്നുറപ്പായതോടെ മറ്റ് സിപിഎം നേതാക്കളെയും വിദ്യാഭ്യാസമന്ത്രിയെയും പോലെ ആര്‍ഷോയും വിദ്യയെ തള്ളുകയാണ്. വിദ്യയെ വ്യാജരേഖ ചമച്ച കേസില്‍ ഏതെ

Published by

തിരുവനന്തപുരം: പഴയ കാല എസ്എഫ്ഐ നേതാവും ആര്‍ഷോയുടെ അടുത്ത സുഹൃത്തുമായ കെ.വിദ്യയെ തള്ളി ആര്‍ഷോ. വിദ്യ പിടിക്കപ്പെടും എന്നുറപ്പായതോടെ മറ്റ് സിപിഎം നേതാക്കളെയും വിദ്യാഭ്യാസമന്ത്രിയെയും പോലെ ആര്‍ഷോയും വിദ്യയെ തള്ളുകയാണ്.  

വിദ്യയെ വ്യാജരേഖ ചമച്ച കേസില്‍ ഏതെങ്കിലും എസ് എഫ് ഐക്കാര്‍ സഹായിച്ചു എന്ന് തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്നും ആര്‍ഷോ പറഞ്ഞു.  വിദ്യയ്‌ക്കെതിരെ കേസെടുത്ത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിദ്യയെ ഇതുവരെ കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല. ഇക്കാര്യത്തില്‍ പൊലീസിനെതിരെ പരിഹാസവും ഉയരുന്നുണ്ട്. ഡബിള്‍ വെച്ച് വണ്ടിയോടിച്ചാല്‍ പോലും അവരെ കൃത്യമായി പൊക്കുന്ന പൊലീസിന് വിദ്യയെ കണ്ടെത്താന്‍ കഴിയുന്നില്ല എന്ന വാര്‍ത്ത വിശ്വസനീയമല്ലെന്നാണ് സമൂഹമാധ്യമങ്ങളിലെ ട്രോളുകള്‍.  

ആര്‍ഷോയാണ് വിദ്യയ്‌ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയതെന്ന ആരോപണം ശക്തമാകുന്ന സാഹചര്യത്തിലാണ് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ കൂടി ആര്‍ഷോ ഇങ്ങിനെ ഒരു പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. മാത്രമല്ല, വിദ്യാഭ്യാസമന്ത്രി ബിന്ദുവും വ്യാജ അനുഭവസര്‍ട്ടിഫിക്കറ്റ് മഹാജാരാസ് കോളെജിന്റെ സീലും വൈസ് പ്രിന്‍സിപ്പളിന്റെ ഒപ്പും ചേര്‍ത്ത് നിര്‍മ്മിക്കുന്നതില്‍ ആര്‍ഷോയ്‌ക്ക് പങ്കില്ലെന്ന് വ്യക്തമായി പറഞ്ഞിരുന്നു. 

ഇപ്പോള്‍ അന്വേഷണ സം​​ഘത്തെ വിപുലീകരിച്ചിരിക്കുകയാണ്. . സംഘത്തിൽ സൈബർസെൽ വിദ​ഗ്ദരെ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. അഗളി സി.ഐയുടെ നേതൃത്വത്തില്‍ ചെറുപ്പുളശ്ശേരി, പുതൂര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥരും അടങ്ങുന്നതാണ് പ്രത്യേക അന്വേഷണ സംഘം. അതേ സമയം വിദ്യ അഭിഭാഷകരുമായി കേസ് ആവശ്യത്തിനായി ബന്ധപ്പെടുന്നതായി പറയുന്നു.  അതേ സമയം വിദ്യയെ കോളെജ് ഹോസ്റ്റലില്‍ എസ് എഫ് ഐക്കാര്‍ തന്നെ സുരക്ഷിതമായി പാര്‍പ്പിച്ചിരിക്കുകയാണെന്നും ആരോപണമുയരുന്നു. 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by