Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അനിയന്ത്രിത ചെറുമത്സ്യബന്ധനം സമുദ്രമത്സ്യമേഖലക്ക് നഷ്ടമുണ്ടാക്കുന്നു; കേരളത്തിന് പോയത് കോടികളെന്ന് സിഎംഎഫ്ആര്‍ഐ

കേരളത്തിലെ മത്സ്യബന്ധനവും സുസ്ഥിരവികസനവും എന്ന വിഷയത്തില്‍ നടന്ന ശില്‍പശാലയിലാണ് സിഎംഎഫ്ആര്‍ഐ ഈ കണക്കുകള്‍ അവതരിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2023, 05:31 pm IST
in Kerala

കൊച്ചി: അനിയന്ത്രിത ചെറുമത്സ്യബന്ധനം കാരണം കേരളത്തിന്റെ സമുദ്രമത്സ്യമേഖലയ്‌ക്ക് കഴിഞ്ഞവര്‍ഷവും നഷ്ടമുണ്ടായെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). കഴിഞ്ഞവര്‍ഷം കേരളതീരത്ത് നിന്നും പിടിച്ച കിളിമീനുകളില്‍ 31 ശതമാനവും നിയമപരമായി പിടിക്കാവുന്ന വലിപ്പത്തിനേക്കാള്‍ (എംഎല്‍എസ്) ചെറുതായിരുന്നു. ഈ ഗണത്തില്‍ 178 കോടി രൂപയാണ് നഷ്ടം. മത്തിയുടെ കുഞ്ഞുങ്ങളെ പിടിച്ചതിലൂടെയുള്ള നഷ്ടം 137 കോടി രൂപയാണ്.

കേരളത്തിലെ മത്സ്യബന്ധനവും സുസ്ഥിരവികസനവും എന്ന വിഷയത്തില്‍ നടന്ന ശില്‍പശാലയിലാണ് സിഎംഎഫ്ആര്‍ഐ ഈ കണക്കുകള്‍ അവതരിപ്പിച്ചത്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ട്രോളിംഗ് നിരോധനകാലയളവിലാണ് മത്തിപോലുള്ള മീനുകളുടെ കുഞ്ഞുങ്ങളെ ധാരാളമായി പിടിക്കുന്നതെന്ന് റിപ്പോര്‍ട്ട് അവതരിപ്പിച്ച സിഎംഎഫ്ആര്‍ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ടി.എം. നജ്മുദീന്‍ പറഞ്ഞു. എന്നാല്‍, എംഎല്‍എസ് നടപ്പിലാക്കാന്‍ തുടങ്ങിയതിന് ശേഷം ചെറുമീന്‍ മത്സ്യബന്ധനത്തില്‍ മുന്‍കാലത്തേക്കാള്‍ കുറവ് വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എംഎല്‍എസ് നിയന്ത്രണം കാരണം സമുദ്രമത്സ്യമേഖലയിലുണ്ടായ സ്വാധീനം മനസ്സിലാക്കാന്‍ സിഎംഎഫ്ആര്‍ഐ കിളിമീനുകളില്‍ നടത്തിയ പഠനത്തില്‍, അവയുടെ ഉല്‍പാദനത്തിലും മൊത്തലഭ്യതയിലും ഗണ്യമായ വര്‍ധനയുണ്ടായതായി കണ്ടെത്തി. നിരോധനത്തിന് മുമ്പും ശേഷവുമുള്ള കണക്കുകള്‍ വിലയിരുത്തിയപ്പോള്‍ കിളിമീന്‍ ഉല്‍പാദനത്തില്‍ 41 ശതമാനവും മൊത്തലഭ്യതയില്‍ 27 ശതമാനവും വര്‍ധനയുണ്ടായി. ഇവയുടെ അംഗസംഖ്യാവര്‍ധന 64 ശതമാനമാണ്.

കൂടുതല്‍ മത്സ്യയിനങ്ങള്‍ എംഎല്‍എസ് നിയന്ത്രണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തേണ്ടത് ആവശ്യമാണെന്നും നിലവിലെ ചില മത്സ്യയിനങ്ങളുടെ എംഎല്‍എസില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും സിഎംഎഫ്ആര്‍ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ഇ.എം. അബ്ദുസ്സമദ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പഠനങ്ങളും ചര്‍ച്ചകളും പുരോഗമിച്ചുവരികയാണ്അദ്ദേഹം പറഞ്ഞു.

ഒരുടണ്‍ ചെറുമത്തികള്‍ പിടിക്കുമ്പോള്‍ മത്സ്യമേഖലയ്‌ക്ക് നഷ്ടമാകുന്നത് 4,54,000 രൂപയാണ്. ഇവയെ വളരാനനുവദിച്ചാല്‍ മത്സ്യമേഖലയ്‌ക്കും മത്സ്യത്തൊഴിലാളികള്‍ക്കുമാണ് ഗുണമുണ്ടാകുന്നത്. എംഎല്‍എസ് നിയന്ത്രണമില്ലാത്ത സ്രാവിനങ്ങളില്‍ നല്ലൊരു ശതമാനവും (82%) അവയുടെ പ്രജനനവലിപ്പത്തില്‍ താഴെയാണെന്നും സിഎംഎഫ്ആര്‍ഐയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സ്വയം നിയന്ത്രണങ്ങളും അനുകൂലമായ കാലാവസ്ഥയുമാണ് കഴിഞ്ഞ വര്‍ഷം മത്തി ഉള്‍പ്പെടെ മത്സ്യോല്‍പാദനം കൂടാനുള്ള കാരണമായി കരുതുന്നുതെന്ന് അദ്ദേഹം പറഞ്ഞു. എംഎല്‍എസ് നിയന്ത്രണവുമായി ബന്ധപ്പെട്ട് എല്ലാ തീരദേശ സംസ്ഥാനങ്ങള്‍ക്കും സിഎംഎഫ്ആര്‍ഐ നിര്‍ദേശം നല്‍കിയിരുന്നു.

കേരളവും കര്‍ണാടകയും മാത്രമാണ് നിലവില്‍ നടപ്പിലാക്കിയത്. ആഴക്കടല്‍ കൂന്തല്‍, മധ്യോപരിതല മത്സ്യങ്ങള്‍,  തെക്കന്‍ തീരങ്ങളില്‍ കാണപ്പെടുന്ന ചെറിയ ഇനം പാമ്പാട എന്നിവ മികച്ച ഉല്‍പാദനക്ഷമതയുള്ള പാരമ്പര്യേതര മത്സ്യയിനങ്ങളാണെന്ന് സിഎംഎഫ്ആര്‍ഐ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഡോ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

മത്സ്യത്തൊഴിലാളികള്‍, ബോട്ടുടമകള്‍, അനുബന്ധമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ശില്‍പശാലയില്‍ സംബന്ധിച്ചു. എംഎല്‍എസ് നിയന്ത്രണം ഇന്ത്യയില്‍ എല്ലായിടത്തും നടപ്പാക്കണമെന്ന് മത്സ്യത്തൊഴിലാളി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ചെറുമീന്‍പിടുത്തം നിരോധിക്കുമ്പോള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണം. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സ്യബന്ധനയാനങ്ങള്‍ കേരളതീരത്തേക്ക് കടന്നുവരുന്നത് തടയിടണം. പുതിയ യാനങ്ങള്‍ക്ക് അനുമതി നല്‍കരുതെന്നും അവര്‍ ആവശ്യപ്പെട്ടു.

Tags: keralaFishingFishing BoatCMFRI
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

Kerala

കേരള ‘കേരളം’ ആയി; തലസ്ഥാനത്ത് നാളെ സ്വത്വാന്വേഷണ വിചാര സഭ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.