ജക്കാര്‍ത്ത: ഇന്തോനേഷ്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തും എച്ച്എസ് പ്രണോയിയും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.കിഡംബി ശ്രീകാന്ത് 21-17, 22-20 എന്ന സ്കോറിന് സെറ്റുകള്‍ക്ക് സ്വന്തം നാട്ടുകാരനായ ലക്ഷ്യ സെന്നിനെ തോല്പിച്ചു.
എച്ച്എസ് പ്രണോയ് ഹോങ്കോംഗിന്റെ ആംഗസ് എന്‍ഗ് കാ ലോംഗിനെ പരാജയപ്പെടുത്തി. 21-18, 21-16 എന്ന സ്കോറിനാണ് പ്രാണോയുടെ വിജയം.
വനിതാ സിംഗിള്‍സില്‍ രണ്ട് തവണ ഒളിമ്പിക്സ് മെഡല്‍ നേടിയ പിവി സിന്ധു തായ്വാന്റെ തായ് സൂയിംഗിനോട് 21-18, 21-16 എന്ന സ്കോറിന് തോറ്റു. മറ്റൊരു ഇന്ത്യന്‍ താരം പ്രിയാന്‍ഷു രജാവത്ത് ഇന്ന് ഇന്തോനേഷ്യയുടെ ആംഗസ് എഎസുമായി ഏറ്റുമുട്ടും.
പുരുഷ ഡബിള്‍സില്‍ ഇന്ത്യന്‍ ജോഡി രങ്കിറെഡ്ഡി ചിരാഗ് ഷെട്ടി സഖ്യം ചൈനയുടെ ഹി ജിറ്റിംഗ്, ഷൗ ഹവോഡോങ് എന്നിവരെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: