തിരുവനന്തപുരം : നിയമസഭ കയ്യാങ്കളിക്കേസില്‍ തുടരന്വേഷണമുണ്ടാകില്ല. വീണ്ടും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സിപിഐ എംഎല്‍എമാരായ ഗീതാഗോപി, ഇ.എസ്. ബിജിമോള്‍ എന്നിവര്‍ നല്കിയ ഹര്‍ജി പിന്‍വലിച്ചതോടെയാണ് തുടരന്വേഷണം മരവിപ്പിച്ചത്.
2015 മാര്‍ച്ച് 13ന് യുഡിഎഫ് സര്‍ക്കാരിന്റെ ബജറ്റ് അവതരണത്തിനിടെ നിയമസഭയില്‍ സിപിഎം എംഎല്‍എമാര്‍ ഇതിനെ എതിര്‍ത്ത് രംഗത്ത് എത്തുകയും അത് കയ്യാങ്കളിയിലേക്ക് എത്തുകയുമായിരുന്നു. കയ്യാങ്കളിക്കിടെ തങ്ങള്‍ക്കും പരിക്കേറ്റെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഐ വനിതാ എംഎല്‍എമാര്‍ പരാതി നല്‍കിയിരുന്നത്. എന്നാല്‍ കുറ്റപത്രം വായിച്ച കേസുകളില്‍ ഇത്തരം ഹര്‍ജികള്‍ പരിഗണിക്കേണ്ടന്ന സുപ്രീം കോടതി നിര്‍ദ്ദേശം പാലിച്ചാണ് പരാതി പിന്‍വലിക്കുന്നതെന്ന് മുന്‍ എംഎല്‍എമാര്‍ പ്രതികരിച്ചു. വിചാരണ തിയതി നിശ്ചയിക്കാന്‍ 19 ന് കേസ് സിജെഎം കോടതി പരിഗണിക്കാനിരിക്കേയാണ് പരാതി പിന്‍വലിച്ചിരിക്കുന്നത്.
കൈയാങ്കളി കേസില്‍ വിചാരണ നീട്ടാനാണ് ഇത്തരത്തിലുള്ള ഹര്‍ജികള്‍ നല്‍കുന്നത്. ഹര്‍ജിക്കാരുടെ ആവശ്യം തള്ളണമെന്നും നേരത്തെ പ്രോസിക്യൂഷന് കോടതിയില്‍ അറിയിമച്ചെങ്കിലും വിശദമായ വാദം വേണമെന്നാണ് ഹര്‍ജിക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് ബുധനാഴ്ച കോടതി വീണ്ടും ഹര്‍ജി പരിഗണിച്ചപ്പോഴാണ് പരാതി പിന്‍വലിക്കുന്നതായി മുന്‍ എംഎല്‍എമാര്‍ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: